---
title: "ഭാര്യ കാമുകനൊപ്പം ഒളിച്ചോടി;  യുവാവ് ആത്മഹത്യ ചെയ്തു"
english_title: "The young man committed suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23443/the-young-man-committed-suicide"
published_at: "2022-01-30T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f63b67d76db_download.jpg"
keywords: []
---

# ഭാര്യ കാമുകനൊപ്പം ഒളിച്ചോടി;  യുവാവ് ആത്മഹത്യ ചെയ്തു

> **Lead Summary:** **കാഞ്ഞങ്ങാട്: **ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിനോദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്.

## Article Content

**കാഞ്ഞങ്ങാട്: **ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിനോദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്.

രണ്ടു ദിവസം ഭാര്യയെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാതിരുന്നതോടെ വിനോദ് പൊലീസിൽ പരാതി നൽകി.പരാതി അന്വേഷിച്ച ബേക്കൽ പൊലീസ് പയ്യന്നൂർ സ്വദേശിയായ യുവാവിനൊപ്പം യുവതി കഴിഞ്ഞുവരികയാണെന്ന് കണ്ടെത്തി.

സ്റ്റേഷനിലേക്ക് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി നടത്തിയ മദ്ധ്യസ്ഥ ചർച്ചകൾ വിജയിച്ചില്ല. കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് യുവതി സ്റ്റേഷനിൽ വെച്ച് വ്യക്തമാക്കി.ഇതോടെയാണ് വിനോദ് വീട്ടിലേക്ക് തിരികെയെത്തിയത്. ഉടൻ വീട്ടുവളപ്പിൽ ജീവനൊടുക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

ഫേസ്ബുക്കിലൂടെയാണ് പയ്യന്നൂർ സ്വദേശിയായ യുവാവിനെ യുവതി പരിചയപ്പെട്ടത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23443/the-young-man-committed-suicide)