---
title: "ലൈഫ് വീടുകള്‍ ഏഴുവര്‍ഷത്തിന് ശേഷം വില്‍ക്കാം"
english_title: "Life houses can be sold after seven years"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234176/life-houses-can-be-sold-after-seven-years"
published_at: "2024-09-08T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd9fafbdc4c_Untitled-2-web.jpg"
keywords: []
---

# ലൈഫ് വീടുകള്‍ ഏഴുവര്‍ഷത്തിന് ശേഷം വില്‍ക്കാം

> **Lead Summary:** **തിരുവനന്തപുരം: **ലൈഫ്‌ ഭവന പദ്ധതിയില്‍ നിർമിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച്‌ ഉത്തരവായി. മുമ്ബ് ഇത് പത്തുവർഷമായിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **ലൈഫ്‌ ഭവന പദ്ധതിയില്‍ നിർമിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച്‌ ഉത്തരവായി. മുമ്ബ് ഇത് പത്തുവർഷമായിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ധനസഹായം ലഭിച്ച്‌ ഏഴ് വർഷം കഴിഞ്ഞവർക്ക് ശേഷിക്കുന്ന കാലയളവിലെ കരാർ റദ്ദ് ചെയ്ത് നല്‍കാനും സ്ഥലത്തിന്റെ രേഖകള്‍ വാങ്ങി വച്ചിട്ടുണ്ടെങ്കില്‍ തിരികെ നല്‍കാനും ആവശ്യമായ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അടിയന്തരമായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234176/life-houses-can-be-sold-after-seven-years)