---
title: "പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9ന്"
english_title: "mega medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234057/mega-medical-camp"
published_at: "2024-09-08T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd23d7d2fa1_Untitled-2-web.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9ന്

> **Lead Summary:** **തളിപ്പറമ്പ് :** പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9 ന് നടക്കും. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്, നേത്രരോഗ വിദഗ്ധൻ്റെ പരിശോധനയും ഔഷധവും, വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ഔഷധവും, ചെയർ യോഗ പരിശീലനം, ജീവിത ശൈലി രോഗങ്ങൾക്കുള്ള യോഗ പരിശീലനം, പ്രമേഹം, വിളർച്ച എന്നിവക്കുള്ള രക്ത പരിശോധന എന്നി സൗജന്യ സേവനങ്ങൾ ക്യാമ്പിൽ വെച്ച് ലഭ്യമാകും.

## Article Content

**തളിപ്പറമ്പ് :** പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സപ്തംബർ 9 ന് നടക്കും. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്, നേത്രരോഗ വിദഗ്ധൻ്റെ പരിശോധനയും ഔഷധവും, വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ഔഷധവും, ചെയർ യോഗ പരിശീലനം, ജീവിത ശൈലി രോഗങ്ങൾക്കുള്ള യോഗ പരിശീലനം, പ്രമേഹം, വിളർച്ച എന്നിവക്കുള്ള രക്ത പരിശോധന എന്നി സൗജന്യ സേവനങ്ങൾ ക്യാമ്പിൽ വെച്ച് ലഭ്യമാകും.

രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ മുറിയാത്തോടെ പട്ടുവം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് നടക്കുക. രാവിലെ 9 മണിക്ക് ക്യാമ്പ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്യും . ഭാരതീയ ചികിത്സ വകുപ്പ് , നാഷണൽ ആയുഷ്മിഷൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് ഗവ: ആയുർവേദ ഡിസ്പെൻസറി, പട്ടുവം ആയുഷ്‌ ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുക .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234057/mega-medical-camp)