---
title: "സപര്യ രാമായണ കവിതാ പുരസ്കാരം ഉദ് ഘാടനം ചെയ്തു"
english_title: "saparya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233819/saparya"
published_at: "2024-09-07T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbcfeba1c88_Untitled-2-web.jpg"
keywords: []
---

# സപര്യ രാമായണ കവിതാ പുരസ്കാരം ഉദ് ഘാടനം ചെയ്തു

> **Lead Summary:** **തൃശൂർ: **സാഹിത്യം എന്നാൽ സഹിതം അഥവാ ഒരുമിച്ചിരിക്കൽ എന്നാണെന്നും നല്ല കാര്യങ്ങൾക്കുവേണ്ടി ഒരുമിപ്പിക്കാൻ സാഹിത്യത്തിന് മാത്രമേ സാധിക്കൂ എന്നും പ്രശസ്ത എഴുത്തുകാരൻ വി ജി തമ്പി അഭിപ്രായപ്പെട്ടു.തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ച് നടന്ന സപര്യ രാമായണ കവിതാ പുരസ്കാരം ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തൃശൂർ: **സാഹിത്യം എന്നാൽ സഹിതം അഥവാ ഒരുമിച്ചിരിക്കൽ എന്നാണെന്നും നല്ല കാര്യങ്ങൾക്കുവേണ്ടി ഒരുമിപ്പിക്കാൻ സാഹിത്യത്തിന് മാത്രമേ സാധിക്കൂ എന്നും പ്രശസ്ത എഴുത്തുകാരൻ വി ജി തമ്പി അഭിപ്രായപ്പെട്ടു.തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ച് നടന്ന സപര്യ രാമായണ കവിതാ പുരസ്കാരം ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജിതരുടെ അതിജീവനമാണ് മിക്ക സാഹിത്യ കൃതികളേയും മഹത്തരമാക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബാബുരാജ് കളമ്പൂർ എറണാകുളം, ജയശ്രീ പള്ളിക്കൽ കോട്ടയം എന്നിവർ രാമായണ പുരസ്കാരം ഏറ്റുവാങ്ങി.പ്രത്യേക ജൂറി പുരസ്കാരം ഇന്ദിരാ ബാലൻ ബംഗ്ളൂരു, പ്രൊഫ ശാലിനി രാമചന്ദ്രൻ കണ്ണൂർ, ജനാർദ്ദനൻ വെങ്ങപ്പറ്റ കോഴിക്കോട്, ആദിരാജ് എൻ കെ കാസർകോട് എന്നിവർ ഏറ്റുവാങ്ങി.

ശ്രീദേവി അമ്പലപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ സുകുമാരൻ പെരിയച്ചൂർ സ്വാഗതവും കുഞ്ഞപ്പൻ തൃക്കരിപ്പൂർ നന്ദിയും പ്രകാശിപ്പിച്ചു.പ്രാപ്പൊയിൽ നാരായണൻ, ആനന്ദ കൃഷ്ണൻ എടച്ചേരി, ശ്രീകുമാർ കോറോം, ജയകൃഷ്ണൻ മാടമന,അജിത് പാട്യം, ഷിബു വെട്ടം , ലത്തീഫ് കുറ്റിപ്പുറം എന്നിവർ ആശംസ നേർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233819/saparya)