---
title: "സർ സയ്യിദ് ഇന്സ്റ്റിറ്റ്യൂട്ടിൽ എം.എസ്.എഫ്. സ്ഥാനാർഥികളുടെ നോമിനേഷൻ തള്ളിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു"
english_title: "Court stayed the process of rejecting the nomination of the candidates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233734/court-stayed-the-process-of-rejecting-the-nomination-of-the-candidates"
published_at: "2024-09-06T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db088b2809b_download_(3).jfif"
keywords: []
---

# സർ സയ്യിദ് ഇന്സ്റ്റിറ്റ്യൂട്ടിൽ എം.എസ്.എഫ്. സ്ഥാനാർഥികളുടെ നോമിനേഷൻ തള്ളിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

> **Lead Summary:** **തളിപ്പറമ്പ:** സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം എസ് എഫ് നോമിനേഷനുകൾ ആ കാരണമായി തള്ളിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തത് സ്വാഗതാർഹമെന്ന് എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റി. രണ്ട് യു.യു.സി, അസോസിയേഷൻ സെക്രട്ടറി സീറ്റുകളിൽ എം.എസ്.എഫ് സ്ഥാനാർഥികളുടെ നോമിനേഷൻ തള്ളിയ റിട്ടേണിംഗ് ഓഫീസർ തള്ളിയത്.

## Article Content

**തളിപ്പറമ്പ:** സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം എസ് എഫ് നോമിനേഷനുകൾ ആ കാരണമായി തള്ളിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തത് സ്വാഗതാർഹമെന്ന് എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റി. രണ്ട് യു.യു.സി, അസോസിയേഷൻ സെക്രട്ടറി സീറ്റുകളിൽ എം.എസ്.എഫ് സ്ഥാനാർഥികളുടെ നോമിനേഷൻ തള്ളിയ റിട്ടേണിംഗ് ഓഫീസർ തള്ളിയത്.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ പോസ്റ്റിൽ കൗൺസിലേർസ് എന്ന് ചേർത്തില്ല എന്ന് കാരണം പറഞ്ഞാണ് ഇന്നലെ എം.എസ്.എഫ്. സാഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിയത്. തുടർന്ന് യൂണിവേഴ്സിറ്റി അധികൃതർ അടക്കമുള്ളവർക്ക് പരാതി കൊടുത്തെങ്കിലും അനുകൂലമായ തീരുമാനം ഇല്ലാത്തതിനാൽ ആണ് പരാതിക്കാരും എം എസ് എഫ് സ്ഥാനാർഥികളുമായ ഫർഷിദ്, മാസിൻ എന്നിവർ ലോയേഴ്സ് ഫോറം സംസ്ഥാന ട്രഷറർ അഡ്വ എം. മുഹമ്മദ് ഷാഫി, ജില്ലാ പ്രസിഡണ്ട് അഡ്വ മുഹമ്മദ് അനീഫ് പുളുക്കൂൽ എന്നിവർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

റിട്ട് ഫയലിൽ സ്വീകരിച്ച കോടതി നോമിനേഷൻ തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി സ്റ്റേ ചെയ്യുകയും ഹരജിക്കാരെ മത്സരിപ്പിക്കാൻ നിർദേശവും നൽകി. റിട്ടേണിംഗ് ഓഫീസർക്കും പ്രിൻസിപ്പൾക്കും എതിർ സ്ഥാനാർഥികൾക്കും ഹൈക്കോടതി സ്പെഷ്യൽ മെസ്സഞ്ചർ വഴി നോട്ടീസ് അയക്കാനും ഉത്തരവായിട്ടുണ്ട്.

എസ് എഫ് ഐ യുടെ നേതാകളുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ക്യാമ്പസിൽ കയറി വിദ്യാർത്ഥിളെയും കോളേജ് ഓഫീസ് സ്റ്റാഫുകളെയും ഗ്ലാസുകൾ അടിച്ചു തകർക്കുകയും ചെയ്ത നടപടി തികച്ചും പ്രതിഷേധർഹമാണ്. എസ് എഫ് ഐ ആക്രമണം അവസാനിപ്പിച്ചിലെങ്കിൽ അതെ നാണയത്തിൽ എം എസ് എഫ് തിരിച്ചക്കും എന്ന് എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സിറാജ് കണ്ടകൈ ജന. സെക്രട്ടറി ആഷിക് തടിക്കടവ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233734/court-stayed-the-process-of-rejecting-the-nomination-of-the-candidates)