---
title: "തളിപ്പറമ്പ് നഗരസഭ നടപ്പിലാക്കുന്ന കുടുംബശ്രീ ഓണം വിപണന മേളക്ക്‌ ഇന്ന് തുടക്കമായി"
english_title: "Kudumbashree Onam Vipanana Mela"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233732/kudumbashree-onam-vipanana-mela"
published_at: "2024-09-06T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db07a906082_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ നടപ്പിലാക്കുന്ന കുടുംബശ്രീ ഓണം വിപണന മേളക്ക്‌ ഇന്ന് തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ: **നഗരസഭ ഈ വർഷം നടപ്പിലാക്കുന്ന കുടുംബശ്രീ ഓണം വിപണന മേളാ ഇന്ന് ഉച്ചക്ക് 12 മണിക്ക് നഗരസഭ ചെയർ പേഴ്സൻ മുർഷിദ കോങ്ങായി ഉത്ഘാടനം ചെയ്തു. തളിപ്പറമ്പ ടൗൺ സ്‌ക്വയറിൽ വെച്ച് വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശംസ അറിയിച്ചു കൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായിട്ടുള്ള റജില പി, നബീസ ബീവി കെ, മുഹമ്മദ്‌ നിസാർ പി പി, ഖദീജ കെ പി എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **നഗരസഭ ഈ വർഷം നടപ്പിലാക്കുന്ന കുടുംബശ്രീ ഓണം വിപണന മേളാ ഇന്ന് ഉച്ചക്ക് 12 മണിക്ക് നഗരസഭ ചെയർ പേഴ്സൻ മുർഷിദ കോങ്ങായി ഉത്ഘാടനം ചെയ്തു. തളിപ്പറമ്പ ടൗൺ സ്‌ക്വയറിൽ വെച്ച് വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശംസ അറിയിച്ചു കൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായിട്ടുള്ള റജില പി, നബീസ ബീവി കെ, മുഹമ്മദ്‌ നിസാർ പി പി, ഖദീജ കെ പി എന്നിവർ സംസാരിച്ചു.

ചടങ്ങിന് മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും സി ഡി എസ് ചെയർപേഴ്സൻ രാജി നന്ദകുമാർ നന്ദിയും പറഞ്ഞു, ചടങ്ങിൽ കൗൺസിലർ മാർ, കുടുംബശ്രീ ഭാരവാഹികൾ, സംരമ്പകർ, സി. ഡി. എസ്, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. 06/09/24 മുതൽ 12/09/24 വരെ മേള നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233732/kudumbashree-onam-vipanana-mela)