---
title: "ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം"
english_title: "Today is Atham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233571/today-is-atham"
published_at: "2024-09-06T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da7d8b30d7b_Untitled-2-web.jpg"
keywords: []
---

# ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

> **Lead Summary:** ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം. പത്താം നാൾ മലയാളികളുടെ പ്രിയപ്പെട്ട തിരുവോണം. മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിഞ്ഞുതുടങ്ങും. വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ,ഓണസദ്യ തുടങ്ങി എല്ലാത്തിനും ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

## Article Content

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം. പത്താം നാൾ മലയാളികളുടെ പ്രിയപ്പെട്ട തിരുവോണം. മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിഞ്ഞുതുടങ്ങും. വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ,ഓണസദ്യ തുടങ്ങി എല്ലാത്തിനും ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

ഓണപരീക്ഷകൾ 12ന് അവസാനിച്ച് കുട്ടികൾ ഓണാവധിയിലേക്കു കടക്കും. പൂക്കളത്തിനായി ഓണവിപണിയിൽ പൂക്കൾ ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഗ്രാമ നഗര വ്യത്യാസമില്ലാതെ തെരുവു കച്ചവടവും ഉഷാറാണ്. ആഭരണക്കടകളിലും വസ്ത്രവ്യാപാര ശാലകളിലും തിരക്കുണ്ട്. സർക്കാരിന്റേതുൾപ്പെടെ വിവിധ ഓണച്ചന്തകൾക്കും ഇന്നു തുടക്കമാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233571/today-is-atham)