---
title: "കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞു, ആശങ്കയോടെ കര്‍ഷകര്‍"
english_title: "decrease the rate of black pepper"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23352/decrease-the-rate-of-black-pepper"
published_at: "2022-01-29T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f54c278932c_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞു, ആശങ്കയോടെ കര്‍ഷകര്‍

> **Lead Summary:** കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചതോടെ കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 470 രൂപയാണ് കര്‍ഷകര്‍ക്കിപ്പോള്‍ ലഭിക്കുന്നത്. വിളവെടുപ്പ് കാലമായപ്പോള്‍ വിലയിടിഞ്ഞത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

## Article Content

കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചതോടെ കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 470 രൂപയാണ് കര്‍ഷകര്‍ക്കിപ്പോള്‍ ലഭിക്കുന്നത്. വിളവെടുപ്പ് കാലമായപ്പോള്‍ വിലയിടിഞ്ഞത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് വിപണിയില്‍ ആവശ്യം കൂടിയതോടെ കരുമുളകിന്റെ വില നവംബര്‍ അവസാനം 540 രൂപവരെ ഉയര്‍ന്നിരുന്നു. 560 രൂപയ്ക്ക് കച്ചവടക്കാരില്‍ പലരും കുരുമുളക് സംഭരിക്കുകയും ചെയ്തു. ഒമിക്രോണ്‍ ഭീഷണിയെതുടര്‍ന്നാണ് കുരുമുളകിന്റെ വില ഇടിയാന്‍ തുടങ്ങിയത്. ഒന്നര മാസത്തിനിടെ 70 രൂപയോളമാണ് കുറഞ്ഞത്.

ഇതോടെ കുരുമുളക് സംഭരിച്ച വ്യാപാരികളും കര്‍ഷകരും വന്‍ നഷ്ടമാണ് നേരിടുന്നത്. കൊവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൌണ്‍ കാലത്ത് കുരുമുളക് വില കിലോയ്ക്ക് 250 രൂപയലിലേക്ക് ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ വില ഉയര്‍ന്ന് 420 രൂപവരെ എത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. ഒക്ടോബര്‍ പകുതിയോടെ ഉയര്‍ന്നു തുടങ്ങിയ വിലയാണ് ഇപ്പോള്‍ വീണ്ടും കുറഞ്ഞ്ത്. പ്രതികൂല കാലാവസ്ഥമൂലം ഉല്‍പ്പാദനവും വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഒപ്പം ഉല്‍പ്പാദനച്ചെലവും കുത്തനെ കൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23352/decrease-the-rate-of-black-pepper)