---
title: "ദേശീയ പണിമുടക്ക് മാർച്ച്‌ 28-29ലേക്ക് മാറ്റി"
english_title: "barath bandh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23349/barath-bandh"
published_at: "2022-01-29T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f54aebe20bb_04164395-77ab-407c-8e32-25cb20b3a312.jpg"
keywords: []
---

# ദേശീയ പണിമുടക്ക് മാർച്ച്‌ 28-29ലേക്ക് മാറ്റി

> **Lead Summary:** **ന്യുഡല്‍ഹി: **ഫെബ്രുവരി 23-24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് നീട്ടിവെച്ചു. കോവിഡ് മൂന്നാം തരംഗവും നിയമസഭ തെരഞ്ഞെടുപ്പുകളും പരിഗണിച്ചാണ് മാര്‍ച്ച്‌ 28-29ലേക്ക് മാറ്റുന്നതെന്ന് ദേശീയ വ്യാപാര സംഘടനകളുടെ സംയുക്ത ഫോറം വ്യക്തമാക്കി.

## Article Content

**ന്യുഡല്‍ഹി: **ഫെബ്രുവരി 23-24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് നീട്ടിവെച്ചു. കോവിഡ് മൂന്നാം തരംഗവും നിയമസഭ തെരഞ്ഞെടുപ്പുകളും പരിഗണിച്ചാണ് മാര്‍ച്ച്‌ 28-29ലേക്ക് മാറ്റുന്നതെന്ന് ദേശീയ വ്യാപാര സംഘടനകളുടെ സംയുക്ത ഫോറം വ്യക്തമാക്കി.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നടക്കുന്ന ഫെബ്രുവരി അവസാനത്തില്‍ ദേശീയ പണിമുടക്ക് നടത്താന്‍ കഴിഞ്ഞ നവംബറിലാണ് തീരുമാനമെടുത്തിരുന്നത്. യു.പിയില്‍ നിയമസഭയിലേക്കും തമിഴ്നാട്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ്​ ഈ സമയത്താണ്.

നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തുടരുകയാണ്. ഇത് പരിഗണിച്ചാണ് നീട്ടി​വെക്കല്‍. ഐ.എന്‍.ടി.യുസി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23349/barath-bandh)