---
title: "ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു"
english_title: "The teachers were felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233483/the-teachers-were-felicitated"
published_at: "2024-09-05T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9a038c6f88_news-card.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനത്തിൽ ആദരവ് പരിപാടി നടത്തി. ദീർഘകാലം അധ്യാപനരംഗത്ത് സേവനം ചെയ്ത അധ്യാപക ദമ്പതികളായ പ്രൊഫസർ ആലിക്കുഞ്ഞി പി എ, മറിയം എസിഎം എന്നിവരെ ആദരിച്ചു.

## Article Content

**തളിപ്പറമ്പ് : **ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനത്തിൽ ആദരവ് പരിപാടി നടത്തി. ദീർഘകാലം അധ്യാപനരംഗത്ത് സേവനം ചെയ്ത അധ്യാപക ദമ്പതികളായ പ്രൊഫസർ ആലിക്കുഞ്ഞി പി എ, മറിയം എസിഎം എന്നിവരെ ആദരിച്ചു.

ജെ. ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജെ ആർ സി. ഉപജില്ലാ കോഡിനേറ്റർ നിസാർ .കെ അധ്യക്ഷത വഹിച്ചു. അനീസ എം, നൗഷാദലി എസിഎം അബ്ദുൾ ജബ്ബാർ ഒകെ,യൂനുസ് സി പി ,ദിൽഷാദ് എസിഎം തുടങ്ങിയവർ പ്രസംഗിച്ചു. സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ ജെ .ആർ . സി. കേഡറ്റുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233483/the-teachers-were-felicitated)