---
title: "പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 80 വർഷം തടവും 2 ലക്ഷം രൂപ പിഴയും"
english_title: "exually assaulted the girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233455/exually-assaulted-the-girl"
published_at: "2024-09-05T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d989326d31d_news-card.jpg"
keywords: []
---

# പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 80 വർഷം തടവും 2 ലക്ഷം രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ് : **പ്രായപൂർത്തി എത്താത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മടക്കര ഇരിണാവിലെ കരിക്കൻ വീട്ടിൽ രാജീവൻ്റെ മകൻ കെ.രാഗേന്ദിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ് : **പ്രായപൂർത്തി എത്താത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മടക്കര ഇരിണാവിലെ കരിക്കൻ വീട്ടിൽ രാജീവൻ്റെ മകൻ കെ.രാഗേന്ദിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2021 ഡിസംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ കൊറോണ കാലത്താണ് സംഭവം നടന്നത്. അന്നത്തെ പഴയങ്ങാടി സി.ഐ.എം.ഇ.രാജഗോപാലനാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. നാല് വകുപ്പുകളിലായിട്ടാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233455/exually-assaulted-the-girl)