---
title: "ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി"
english_title: "BJP protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233390/bjp-protest"
published_at: "2024-09-05T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d95a26c8c24_news-card.jpg"
keywords: []
---

# ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **ചപ്പാരപ്പടവ്: **ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധമാര്‍ച്ച് നടത്തി. ചപ്പാരപ്പടവ് ഹെല്‍ത്ത് സെന്ററിലെ ലാബ് തുറന്നുകൊടുക്കുക, പുതുതായി പണിത കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, അംഗനവാടി ജീവനക്കാരുടെ അനധികൃത നിയമനത്തിനെതിരെയുമാണ് ബി ജെ പി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ മാര്‍ച്ച് നടത്തിയത്.

## Article Content

**ചപ്പാരപ്പടവ്: **ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധമാര്‍ച്ച് നടത്തി. ചപ്പാരപ്പടവ് ഹെല്‍ത്ത് സെന്ററിലെ ലാബ് തുറന്നുകൊടുക്കുക, പുതുതായി പണിത കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, അംഗനവാടി ജീവനക്കാരുടെ അനധികൃത നിയമനത്തിനെതിരെയുമാണ് ബി ജെ പി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ മാര്‍ച്ച് നടത്തിയത്.

ജില്ലാ സെല്‍ കണ്‍വീനര്‍ ഗംഗാധരന്‍ കാളിശ്വരം ഉദ്ഘാടനം ചെയ്തു. എം വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ടി.പ്രകാശന്‍, പി.മാത്യു, ടി ഗിരിഷ്, ടി.കെ.ജനാര്‍ദനന്‍, എം പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233390/bjp-protest)