പഴയങ്ങാടി ടൗൺ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി മൺമറഞ്ഞുപോയ മുസ്ലിംലീഗിന്റെ സമുന്നതരായ നേതാക്കളുടെയും ടൗൺ മുസ്ലിംലീഗിന്റെ പ്രവർത്തകരുടെയും ( മർഹൂം ശിഹാബ് തങ്ങൾ, ഉമ്മർ ബാഫഖി തങ്ങൾ, അബ്ദുൽ ഖാദർ മൗലവി, കുട്ടി അഹ്മദ് കുട്ടി ) തുടങ്ങിയ നേതാക്കളെയും ടോൺ മുസ്ലിംലീഗിന്റെ പ്രവർത്തകരായ നൗഷാദ് എം, എസ് വി ഫതഹ്, കെ വി ഹസ്സൻ കുഞ്ഞി, കെഎംസിസിയുടെ നേതാവും സൈബർ ഇടങ്ങളിലെ ലീഗിന്റെ തൂലിക നാമവുമായ എ കെ മാടായി) വേണ്ടി പ്രാർത്ഥന സദസ്സ് നടത്തി.
ഉസ്താദ് നവാസ് നിസാമി പ്രാർത്ഥനയും ഉസ്താദ് ഷറഫുദ്ദീൻ നിസാമി അൽ അസ്ഹരി ( കരമുട്ടം ജുമാമസ്ജിദ് ഖത്തീബ് ) അനുസ്മരണ പ്രഭാഷണവും നടത്തി. പുഞ്ചിരി കൊണ്ട് സമാധാനം തീർക്കുന്ന നേതാവായിരുന്നു ശിഹാബ് തങ്ങൾ. അതുകൊണ്ടുതന്നെ ജന മനസ്സുകളിൽ മായാത്ത പുഞ്ചിരിയുടെ മുഖം തന്നെയാണ് ശിഹാബ് തങ്ങൾക്ക് ഇന്നും ഉള്ളത് എന്ന് പ്രഭാഷണത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
ബി എസ് അഷ്റഫ് അധ്യക്ഷനായ പരിപാടിയിൽ മാടായി പഞ്ചായത്ത് മുസ്ലിംലീഗിന്റെ ജനറൽ സെക്രട്ടറി ഒ.ബഷീർ ഉദ്ഘാടന പ്രസംഗം നടത്തി ഒ.മൻസൂർ, ജബ്ബാർ ഇട്ടോൽ,പി.വി. അബ്ദുൽ ഗഫൂർ, , എപി.ബദറുദ്ദീൻ, ബി.എസ്.മുഹമ്മദ് അലി, കുഞ്ഞിക്കോയ തങ്ങൾ, സി.എച്ച്. മുഹമ്മദ് സാലി എന്നിവരും സംസാരിച്ചു.
prayer meeting was held