---
title: "പഴയങ്ങാടി റെയിൽവേ അടിപ്പാത: രണ്ടാം ഘട്ട നടപടിക്ക് തുടക്കമായി"
english_title: "Pazhyangadi Railway Underpass"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233269/pazhyangadi-railway-underpass"
published_at: "2024-09-04T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d884a1d226a_news-card.jpg"
keywords: []
---

# പഴയങ്ങാടി റെയിൽവേ അടിപ്പാത: രണ്ടാം ഘട്ട നടപടിക്ക് തുടക്കമായി

> **Lead Summary:** പഴയങ്ങാടി പുതിയ റയിൽവേ അടിപാത നിർമ്മാണവുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ അവ ലോകന യോഗവും ചേർന്നു. റയിൽവേ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ 6 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി എസ്റ്റിമേറ്റിൻ്റെ ഡ്രോയിംഗ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ സംസ്ഥാന സ‍ർക്കാർ 8.30 ലക്ഷം രൂപ റെയിൽവേയ്ക്ക് സെന്റേജ് ചാർജായി അനുവദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് മുന്നോടിയായി എം എൽ എ യുടെ നേതൃത്വത്തിൽ റയിൽവേ യുടെയും പൊതുമരാമത്തിന്റെയും ഉദ്യോഗസ്ഥർ സന്ദർശനം നടത്തുകയും, അവലോകന യോഗം ചേർന്ന് നടപടി ക്രമങ്ങൾ വേഗത്തിലാക്കാനും തീരുമാനിച്ചു.

## Article Content

പഴയങ്ങാടി പുതിയ റയിൽവേ അടിപാത നിർമ്മാണവുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ അവ ലോകന യോഗവും ചേർന്നു. റയിൽവേ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ 6 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി എസ്റ്റിമേറ്റിൻ്റെ ഡ്രോയിംഗ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ സംസ്ഥാന സ‍ർക്കാർ 8.30 ലക്ഷം രൂപ റെയിൽവേയ്ക്ക് സെന്റേജ് ചാർജായി അനുവദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് മുന്നോടിയായി എം എൽ എ യുടെ നേതൃത്വത്തിൽ റയിൽവേ യുടെയും പൊതുമരാമത്തിന്റെയും ഉദ്യോഗസ്ഥർ സന്ദർശനം നടത്തുകയും, അവലോകന യോഗം ചേർന്ന് നടപടി ക്രമങ്ങൾ വേഗത്തിലാക്കാനും തീരുമാനിച്ചു.

നിലവിലുള്ള അടിപ്പാതക്ക് സമീ ത്താണ് പുതിയ അടിപാതനിർമ്മിക്കുന്നത്. 6 മീറ്റർ വീതിയുണ്ടാകും. അടിപാത പൂർത്തിയായൽ വൺ വെ സംവിധാനം ഏർപ്പെടുത്തും. പുതിയ അടിപ്പാത, അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനായി സംബ്ടാങ്കും, പുഴയിലേക്ക് ഓവുചാൽ നിർമ്മാണവും, അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ് അറ്റകുറ്റപണി എന്നിവ ഉൾപ്പടെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

ഗതാഗത കുരുക്ക് നേരിടുന്ന അടിപാതക്ക് വീതി കൂട്ടണം എന്നത് കഴിഞ്ഞ 25 വർഷക്കാലമായി പഴയങ്ങാടി ജനതയുടെ പ്രധാന ആവശ്യമാണ്. അത് യാഥാർത്ഥ്യമാക്കുകയാണ്. ജനങ്ങളുടെ പ്രധാന ആവശ്യം പരിഗണിച്ച് അടിപ്പാത വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു എം എൽ എ യോടൊപ്പം സതേൺ റെയിൽവേ വർക്സ് എഞ്ചിനിയർ പ്രവീൺ പി, കെ റെയിൽ എഞ്ചിനിയർ മിഥുൻ ജോസഫ്. പൊതു മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർ രാംമ്കിഷോർ പി, അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീരാഗ് കെ, സി പി ഐ എം ഏരിയകമ്മിറ്റി അംഗം പി ജനാർദ്ദനൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233269/pazhyangadi-railway-underpass)