---
title: "ബസ് തൊഴിലാളികളുടെ സൂചനാപണിമുടക്ക് 25-ലേക്ക് മാറ്റി"
english_title: "strike of bus workers postponed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233251/strike-of-bus-workers-postponed"
published_at: "2024-09-04T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d873efb3803_Untitled-2-web.jpg"
keywords: []
---

# ബസ് തൊഴിലാളികളുടെ സൂചനാപണിമുടക്ക് 25-ലേക്ക് മാറ്റി

> **Lead Summary:** **കണ്ണൂർ: **സ്വകാര്യ ബസ് തൊഴിലാളികളുടെ നാല് ഗഡു ഡി.എ. വർധന സംബന്ധിച്ച് ജില്ലാ ലേബർ ഓഫിസർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമാകാതെ പിരിഞ്ഞു. തുടർന്ന് സ്വകാര്യ ബസ് മേഖലയിൽ പ്രവർത്തിക്കുന്ന സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., ബി.എം.എസ്., എസ്.ടി.യു. തുടങ്ങിയ സംഘടനകൾ സംയുക്തമായി യോഗം ചേർന്ന് ബസുടമ അസോസിയേഷനു കളുടെ നടപടിയിൽ പ്രതിഷേധിച്ചു.

## Article Content

**കണ്ണൂർ: **സ്വകാര്യ ബസ് തൊഴിലാളികളുടെ നാല് ഗഡു ഡി.എ. വർധന സംബന്ധിച്ച് ജില്ലാ ലേബർ ഓഫിസർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമാകാതെ പിരിഞ്ഞു. തുടർന്ന് സ്വകാര്യ ബസ് മേഖലയിൽ പ്രവർത്തിക്കുന്ന സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., ബി.എം.എസ്., എസ്.ടി.യു. തുടങ്ങിയ സംഘടനകൾ സംയുക്തമായി യോഗം ചേർന്ന് ബസുടമ അസോസിയേഷനു കളുടെ നടപടിയിൽ പ്രതിഷേധിച്ചു.

മുൻപ് 20-ന് നടത്താൻ തീരുമാനിച്ച സൂചനാ പണിമുടക്ക് 25-ന് നടത്താൻ യോഗത്തിൽ തീരുമാനിച്ചു. വി.വി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി.വി.പുരുഷോത്തമൻ, കെ.പി.സഹദേവൻ, എൻ.മോഹനൻ, താവം ബാലകൃഷ്ണൻ, എൻ.പ്രസാദ്, കെ.കെ.ശ്രീജിത്ത്, ആലിക്കുഞ്ഞി പന്നിയൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233251/strike-of-bus-workers-postponed)