---
title: "ടി പി പത്മനാഭൻ നായരെ   കണ്ണപുരം പഞ്ചായത്ത് ആദരിച്ചു."
english_title: "t p pathmanabhan nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23323/t-p-pathmanabhan-nayar"
published_at: "2022-01-29T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f525958301b_6658ed40-5b79-4ca2-a3a0-75d48c7cb2b4.jpg"
keywords: []
---

# ടി പി പത്മനാഭൻ നായരെ   കണ്ണപുരം പഞ്ചായത്ത് ആദരിച്ചു.

> **Lead Summary:** വോളിബോൾ ഇതിഹാസവും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ടി പി പത്മനാഭൻ നായരെ കണ്ണപുരം പഞ്ചായത്ത് ആദരിച്ചു. ആദരവ് സമ്മേളനം മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

വോളിബോൾ ഇതിഹാസവും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ടി പി പത്മനാഭൻ നായരെ കണ്ണപുരം പഞ്ചായത്ത് ആദരിച്ചു. ആദരവ് സമ്മേളനം മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

വോളിബോളിൽ രണ്ടുതവണ(1958,1962) ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മുൻ ഇന്ത്യൻ നായകനും പരിശീലകനും 2015ലെ ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കൂടിയായ ടി പി പത്മനാഭൻ നായരെ ജന്മ നാടായ കണ്ണപുരത്തിന്റെ ആദരം ചെറുകുന്ന് സൗത്ത് എൽപി സ്കൂളിൽ നടന്ന പരിപാടി മുൻ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു .

എം വിജിൻ എംഎൽഎ അധ്യക്ഷനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ടി വി രാജേഷ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ,കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി പി പി കൃഷ്ണൻ, ടീ ചന്ദ്രൻ എ വി പ്രഭാകരൻ, രാജേഷ് പാലങ്ങാട്ട്,,പി കെ ഹസൻ കുഞ്ഞി ,സി ബി കെ സന്തോഷ്, പി വി ബാലകൃഷ്ണൻ മാരാർ, ടി സി ഗംഗാധരൻ, ഇന്ത്യൻ വോളിബോൾ കൊച്ച് ടി ബാലചന്ദ്രൻ, എം കെ നാരായണൻ കുട്ടി എനിവർ സംസാരിച്ചു ടി പി പത്മനാഭൻ നായർ മറുപടിപ്രസംഗം നടത്തി സംഘാടക സമിതി ചെയർമാൻ എൻ ശ്രീധരൻ സ്വാഗതവും കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23323/t-p-pathmanabhan-nayar)