---
title: "കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233132/accident"
published_at: "2024-09-04T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7ff479be70_acci.jfif"
keywords: []
---

# കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

> **Lead Summary:** കോഴിക്കോട്:വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി , കാറില്‍ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ എന്നിവരാണ് മരിച്ചത്. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

## Article Content

കോഴിക്കോട്:വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി , കാറില്‍ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ എന്നിവരാണ് മരിച്ചത്. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർ ദിശകളില്‍ നിന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം. അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. കെഎല്‍ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233132/accident)