---
title: "പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ 4 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "ragging"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233115/ragging"
published_at: "2024-09-04T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7f1105b89f_images.jfif"
keywords: []
---

# പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ 4 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂര്‍: **പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ എം.ടി.എം സ്‌ക്കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിയായ താവക്കര സ്വദേശിയാണ് റാഗിങ്ങിന് ഇരയായത്.

## Article Content

**കണ്ണൂര്‍: **പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ എം.ടി.എം സ്‌ക്കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിയായ താവക്കര സ്വദേശിയാണ് റാഗിങ്ങിന് ഇരയായത്.

സപ്തംബര്‍ 2 ന് വൈകു്‌നനേരം 4.20 നായിരുന്നു സംഭവം. നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ടൈറ്റ് പാന്റസ് ധരിക്കണമെന്ന് ആവശ്യപ്പെട്ടത് അനുസരിക്കാത്തതിന് കവിളത്ത്അടിച്ചും ബെഞ്ചില്‍ ബലമായി പിടിച്ച് കിടത്തി മര്‍ദ്ദിച്ചും റാഗിംഗ് ചെയ്തുവെന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233115/ragging)