---
title: "തളിപ്പറമ്പിൽ മയിലിനെ കൊന്ന് ഇറച്ചിയാക്കിയയാൾ വനം വകുപ്പിന്റെ പിടിയിലായി"
english_title: "The forest department has arrested the man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232962/the-forest-department-has-arrested-the-man"
published_at: "2024-09-03T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6dbb3c381a_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിൽ മയിലിനെ കൊന്ന് ഇറച്ചിയാക്കിയയാൾ വനം വകുപ്പിന്റെ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **കഴിഞ്ഞ ദിവസം ഉച്ചക്ക് തളിപ്പറമ്പിലെ തോമസിന്റെ വീടിന് മുന്നിലൊരു മയിലെത്തി. കാലിന് പരിക്കുള്ളതിനാൽ നടക്കാൻ പ്രയാസമുള്ള മയിലിനെ തോമസ് മരക്കൊമ്പെടുത്ത് എറിയുകയായിരുന്നു. ഏറ് കൊണ്ട മയിൽ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി.

## Article Content

**തളിപ്പറമ്പ്: **കഴിഞ്ഞ ദിവസം ഉച്ചക്ക് തളിപ്പറമ്പിലെ തോമസിന്റെ വീടിന് മുന്നിലൊരു മയിലെത്തി. കാലിന് പരിക്കുള്ളതിനാൽ നടക്കാൻ പ്രയാസമുള്ള മയിലിനെ തോമസ് മരക്കൊമ്പെടുത്ത് എറിയുകയായിരുന്നു. ഏറ് കൊണ്ട മയിൽ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി.

തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ‍ർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വ‍ർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232962/the-forest-department-has-arrested-the-man)