---
title: "പി.ടി.എച്ച് കൊളച്ചേരി മേഖല സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്തംബർ 8ന്; സംഘാടക സമിതി രൂപീകരിച്ചു"
english_title: "PTH Kolachery Region Free Medical Camp on September 8"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232896/pth-kolachery-region-free-medical-camp-on-september-8"
published_at: "2024-09-03T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6b282b2cca_news-card.jpg"
keywords: []
---

# പി.ടി.എച്ച് കൊളച്ചേരി മേഖല സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്തംബർ 8ന്; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **പള്ളിപ്പറമ്പ് : **പൂക്കോയ തങ്ങൾ ഹോസ്പിസ് - പി.ടി.എച്ച് കൊളച്ചേരി മേഖലയുടെ രണ്ടാം വാർഷിക ഭാഗമായി സെപ്തംബർ 8 - ന് ഞായറാഴ്ച്ച രാവിലെ മുതൽ പള്ളിപ്പറമ്പിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ വിജയത്തിന് വേണ്ടി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു രൂപീകരണ യോഗം പി.ടി.എച്ച് യൂത്ത് ബ്രിഗേഡ് ചെയർമാൻ പി.കെ ഷംസുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പള്ളിപ്പറമ്പ് : **പൂക്കോയ തങ്ങൾ ഹോസ്പിസ് - പി.ടി.എച്ച് കൊളച്ചേരി മേഖലയുടെ രണ്ടാം വാർഷിക ഭാഗമായി സെപ്തംബർ 8 - ന് ഞായറാഴ്ച്ച രാവിലെ മുതൽ പള്ളിപ്പറമ്പിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ വിജയത്തിന് വേണ്ടി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു രൂപീകരണ യോഗം പി.ടി.എച്ച് യൂത്ത് ബ്രിഗേഡ് ചെയർമാൻ പി.കെ ഷംസുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി ക്യാമ്പ് വിശദീകരിച്ചു. യൂത്ത് ബ്രിഗേഡ് ജനറൽ കൺവീനർ ജാബിർ പാട്ടയം സ്വാഗതം പറഞ്ഞു. പി.ടി.എച്ച് മേഖലാ സെക്രട്ടറി മൻസൂർ പാമ്പുരുത്തി, ഖത്തർ ചാപ്റ്റർ ട്രഷറർ കെ.വി മുഹ്സിൻ, എം അനീസ് മാസ്റ്റർ, പി.പി. അബ്ദു പള്ളിപ്പറമ്പ്, ഒ.കെ റഷീദ്, സി.കെ അബ്ദുൽ ലത്തീഫ്, ടി.പി നിയാസ്, വി.ടി മുസ്തഫ ആദം, കെ ലത്തീഫ് പള്ളിപ്പറമ്പ് സംസാരിച്ചു പ്രാദേശിക സംഘാടക സമിതി ഭാരവാഹികളായി കെ.വി മുഹ്സിൻ ( ചെയർമാൻ) ടി.പി മർവാൻ (കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.

  മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ ബുക്കിംഗ് നമ്പർ 9544611628, 8606009911

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232896/pth-kolachery-region-free-medical-camp-on-september-8)