---
title: "മുയ്യത്ത് വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് യുവാക്കൾ പിടിയിൽ"
english_title: "Case against eight persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232848/case-against-eight-persons"
published_at: "2024-09-03T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6aee573a7f_Untitled-2-web.jpg"
keywords: []
---

# മുയ്യത്ത് വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **മുയ്യത്ത് വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് യുവാക്കൾ പിടിയിൽ. കുറുമാത്തൂർ മുയ്യം കടുംങ്ങന്റത്ത് ഹൗസിൽ അബ്ദുവിന്റെ വീട്ടിലാണ് അതിക്രമിച്ചു കയറി ആക്രമിച്ചത്. പുളിപ്പറമ്പ് പൂമംഗലോരത്ത് പുതിയപുരയിൽ റിഷാൻ പി വി, പുളിപ്പറമ്പ് തിരുവോത്ത് ഹൗസിൽ അങ്കിത് എംവി, പുളിപ്പറമ്പ് സുബി മഹലിൽ ശ്യാമിൽ സി, താഹിറസിൽ മുഹമ്മദ് റമീസ് പി വി, പെട്രോൾ ഹൈസ്കൂൾ റോഡിൽ കുതിരുമ്മൽ ഹൗസിൽ സുജിൻ കെ, ചവനപ്പുഴ ഫിഫ മഹലിൽ മുഹമ്മദ് സിനാൻ എ പി, പുളിപ്പറമ്പ് എപി ഹൗസിൽ മുഹമ്മദ് ഷബീർ , പുളിമ്പറമ്പ് ചിറയിൽ ഹൗസിൽ മുഹമ്മദ് ജഫ്രീൻ സി എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ വധശ്രമക്കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **മുയ്യത്ത് വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് യുവാക്കൾ പിടിയിൽ. കുറുമാത്തൂർ മുയ്യം കടുംങ്ങന്റത്ത് ഹൗസിൽ അബ്ദുവിന്റെ വീട്ടിലാണ് അതിക്രമിച്ചു കയറി ആക്രമിച്ചത്. പുളിപ്പറമ്പ് പൂമംഗലോരത്ത് പുതിയപുരയിൽ റിഷാൻ പി വി, പുളിപ്പറമ്പ് തിരുവോത്ത് ഹൗസിൽ അങ്കിത് എംവി, പുളിപ്പറമ്പ് സുബി മഹലിൽ ശ്യാമിൽ സി, താഹിറസിൽ മുഹമ്മദ് റമീസ് പി വി, പെട്രോൾ ഹൈസ്കൂൾ റോഡിൽ കുതിരുമ്മൽ ഹൗസിൽ സുജിൻ കെ, ചവനപ്പുഴ ഫിഫ മഹലിൽ മുഹമ്മദ് സിനാൻ എ പി, പുളിപ്പറമ്പ് എപി ഹൗസിൽ മുഹമ്മദ് ഷബീർ , പുളിമ്പറമ്പ് ചിറയിൽ ഹൗസിൽ മുഹമ്മദ് ജഫ്രീൻ സി എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ വധശ്രമക്കേസെടുത്തു.

കുറുമാത്തൂര്‍ മുയ്യത്ത് ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്. മുയ്യം കടുങ്ങാന്റകത്ത് കെ.അബ്ദുവിന്റെ (57) വീട്ടിലെത്തിയ സംഘം മകന്‍ മഹ്ഷൂക്കിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന് അബ്ദു, മറ്റൊരു മകന്‍ മിഥിലാജ്, അബ്ദുവിന്റെ അളിയന്‍ കരീം എന്നിവരെ ഇടിക്കട്ട, കത്തി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്.

വിവരമറിഞ്ഞത്തിയ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. അബ്ദുവിന്റെ മക്കളോടുള്ള മുന്‍ വിരോധമാണ് അക്രമത്തിന് കാരണം. അബ്ദുവിന്റെ മകനായ മഹഷൂക്കിനെ വീട്ടില്‍ നിന്ന് പിടിച്ച് വലിച്ച് മുറ്റത്തേക്കിട്ട് കത്തിവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ള മൂന്ന് പേരേയും അക്രമിച്ചത്. പരിക്കേറ്റ അബ്ദു തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232848/case-against-eight-persons)