---
title: "അധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഗീത ടീച്ചറുടെ നിര്യാണത്തിൽ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു "
english_title: "Staff Council "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232779/staff-council"
published_at: "2024-09-02T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5d3ec6f065_news-card.jpg"
keywords: []
---

# അധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഗീത ടീച്ചറുടെ നിര്യാണത്തിൽ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു 

> **Lead Summary:** **കണ്ണൂർ :** ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ഉറുദു അധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച കുമാരി ഗീത ടീച്ചറുടെ നിര്യാണത്തിൽ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗവും അനുശോചന പ്രമേയവും അവതരിപ്പിച്ചു.

## Article Content

**കണ്ണൂർ :** ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ഉറുദു അധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച കുമാരി ഗീത ടീച്ചറുടെ നിര്യാണത്തിൽ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗവും അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി.കെ സരിത, പ്രധാനധ്യാപിക ഷീജ മാവിലക്കണ്ടി, സ്റ്റാഫ് സെക്രട്ടറി സരീഷ് പയ്യമ്പള്ളി, സീനിയർ അസിസ്റ്റന്റ് പി.ശ്രീജ, വി.കെ ബിന്ദു, ഡോ : എം.പി സജീവ് കുമാർ എന്നിവർ സംസാരിച്ചു. ഗീത ടീച്ചറുടെ ആത്മാവിന്റെ നിത്യശാന്തിക്കായി മൗന പ്രാർത്ഥനയും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232779/staff-council)