---
title: "കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പ്; ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "Kannur Urban Nidhi Investment Fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232774/kannur-urban-nidhi-investment-fraud"
published_at: "2024-09-02T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5cff8b42ee_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പ്; ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും നടപടികളും കാര്യക്ഷമമാക്കണ മെന്നാവശ്യപ്പെട്ട് തട്ടിപ്പിന്നിരയായവർ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണൂർ അർബൻ നിധി ഡിപ്പോസിറ്റേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് മുൻ മേയർ അഡ്വ:ടി ഒ മോഹനൻ ഉൽഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : **കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും നടപടികളും കാര്യക്ഷമമാക്കണ മെന്നാവശ്യപ്പെട്ട് തട്ടിപ്പിന്നിരയായവർ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണൂർ അർബൻ നിധി ഡിപ്പോസിറ്റേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് മുൻ മേയർ അഡ്വ:ടി ഒ മോഹനൻ ഉൽഘാടനം ചെയ്തു.

ക്രൈം ബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കുക, കുറ്റപത്രം എത്രയും വേഗത്തിൽ കോടതിയിൽ സമർപ്പിക്കുക, ക്രൈം ബ്രാഞ്ചിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക, പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്‌ നടത്തിയത്. അസോസിയേഷൻ പ്രസിഡണ്ട് അഡ്വ:അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി സി എൻ രാധാമണി, ട്രഷറർ വേണു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232774/kannur-urban-nidhi-investment-fraud)