---
title: "ലോഗോയും ആകർഷകമായ പരസ്യവാചകവും ക്ഷണിക്കുന്നു"
english_title: "The logo and catchy ad text are inviting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232675/the-logo-and-catchy-ad-text-are-inviting"
published_at: "2024-09-02T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d577bdce8cc_Untitled-2-web.jpg"
keywords: []
---

# ലോഗോയും ആകർഷകമായ പരസ്യവാചകവും ക്ഷണിക്കുന്നു

> **Lead Summary:** തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് രൂപീകരിച്ച തളിപ്പറമ്പ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന് ലോഗോയും ആകർഷകമായ പരസ്യവാചകവും ക്ഷണിക്കുന്നു. തളിപ്പറമ്പിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളിക്കുന്ന രീതിയിൽ ലോഗോയും പരസ്യവാചകവും തയ്യാറാക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 5000 രൂപ സമ്മാനം ലഭിക്കും.

## Article Content

തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് രൂപീകരിച്ച തളിപ്പറമ്പ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന് ലോഗോയും ആകർഷകമായ പരസ്യവാചകവും ക്ഷണിക്കുന്നു. തളിപ്പറമ്പിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളിക്കുന്ന രീതിയിൽ ലോഗോയും പരസ്യവാചകവും തയ്യാറാക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 5000 രൂപ സമ്മാനം ലഭിക്കും.

ലോഗോയും പരസ്യവാചകവും സ്വീകരിക്കുന്ന അവസാന തീയതി 10.9.2024 ഉച്ചക്ക് രണ്ട് മണി വരെ. ധർമ്മശാലയിൽ പ്രവർത്തിക്കുന്ന ഡിടിപിസി ടൂറിസം ഫെസിലിറ്റേഷൻ സെന്ററിൽ നേരിട്ടോ thaliparambadmc@gmail.com എന്ന ഈമെയിൽ വഴിയോ എൻട്രികൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8589935884 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232675/the-logo-and-catchy-ad-text-are-inviting)