---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പാർക്കിങ്ങ് പരിഷ്കാരം - ഓട്ടോ ഡ്രൈവർമാർ ദുരിതത്തിൽ"
english_title: "kannur medical college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23267/kannur-medical-college"
published_at: "2022-01-29T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4f3a89dbe4_74367473-eb64-4d19-8c45-73344b4a1e72.jpg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പാർക്കിങ്ങ് പരിഷ്കാരം - ഓട്ടോ ഡ്രൈവർമാർ ദുരിതത്തിൽ

> **Lead Summary:** **പരിയാരം:** കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കാമ്പസിലെ പുതിയ പാർക്കിങ് പരിഷ്കരണം ഓട്ടോ തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. പരിഷ്കരണത്തിൻ്റെ ഭാഗമായി കാമ്പസിലെ സ്റ്റാൻഡ് ഒഴിവാക്കാനുള്ള തീരുമാനമാണ് ഓട്ടോ ഡ്രൈവർമാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നത്.

## Article Content

**പരിയാരം:** കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കാമ്പസിലെ പുതിയ പാർക്കിങ് പരിഷ്കരണം ഓട്ടോ തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. പരിഷ്കരണത്തിൻ്റെ ഭാഗമായി കാമ്പസിലെ സ്റ്റാൻഡ് ഒഴിവാക്കാനുള്ള തീരുമാനമാണ് ഓട്ടോ ഡ്രൈവർമാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നത്.

പരിയാരത്ത് ദേശീയ പാതയോരത്ത് സ്റ്റോപ്പിലാണ് ഓട്ടോസ്റ്റാൻഡെങ്കിലും ഒരു നിശ്ചിത ഓട്ടോകൾക്ക് തുടക്കം മുതൽ കോളേജ് ആശുപത്രിക്കു മുന്നിൽ പാർക്കിങ്ങ് അനുവദിച്ചിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതും ഒ.പിയിലെത്തുന്നതുമായ രോഗികൾക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം പരിഗണിച്ചാണിത്.

ഇതാണ് ഇനി മുതൽ ഇല്ലാതാവുന്നത്.പുതിയ പരിഷ്കരണത്തോടെ ഇനി രോഗികളും മറ്റും 500 ഓളം മീറ്റർ നടന്ന് പുറത്തെത്തി വേണം ഓട്ടോ പിടിക്കാൻ. മാത്രമല്ല സേവന മേഖലയിലും ഓട്ടോ ഡ്രൈവർമാർ ഏറെ ശ്ലാഘനീയമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. റോഡപകടങ്ങളിലും മറ്റും പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കൽ, രക്തദാനം തുടങ്ങിയവ ഇവർ പ്രതിഫലമാഗ്രഹിക്കാതെ ചെയ്യാറുണ്ട്. ഈ സേവനംകൂടിയാണ് ഇല്ലാതാവുന്നത്.

ഇതിനു പുറമെയാണ് ഡ്രൈവർമാരുടെ കഞ്ഞികുടി കൂടി മുട്ടുന്നത്. പുതിയ പരിഷ്കരണത്തിൽ നിന്ന് പിന്മാറണമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു.) മാടായി ഏരിയാ കമ്മിറ്റി യോഗം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടാവശ്യപ്പെട്ടു.യോഗം സി.ഐ.ഐ.ടി.യു ഏരിയാ സെക്രട്ടരി ഇ.പി.ബാലൻ ഉദ്ഘാടനം ചെയ്തു.എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.യു.വി.രാമചന്ദ്രൻ ,ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23267/kannur-medical-college)