---
title: "ഉടമസ്ഥനില്ലാത്ത നിലയിൽ 130 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു"
english_title: "130 liters of wash was found and destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232633/130-liters-of-wash-was-found-and-destroyed"
published_at: "2024-09-02T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d551018c19f_news-card.jpg"
keywords: []
---

# ഉടമസ്ഥനില്ലാത്ത നിലയിൽ 130 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവ് ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ വലിയ അരീക്കമല, വഞ്ചിയം ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഏരുവേശ്ശി അംശം ദേശം ചോലപ്പനം എന്ന സ്ഥലത്തുള്ള തോട്ടുചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 130 ലിറ്റർ വാഷ് കണ്ടെടുത്തു.

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവ് ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ വലിയ അരീക്കമല, വഞ്ചിയം ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഏരുവേശ്ശി അംശം ദേശം ചോലപ്പനം എന്ന സ്ഥലത്തുള്ള തോട്ടുചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 130 ലിറ്റർ വാഷ് കണ്ടെടുത്തു.

പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ കെ.പി. വിജയൻ പ്രിവൻ്റീവ് ഓഫീസർമാരായ എം.പി.ഹാരിസ്, പി.എ.രഞ്ചിത്ത് കുമാർ, എം.വി. പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർ അഖിൽ ജോസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232633/130-liters-of-wash-was-found-and-destroyed)