---
title: "പാണപ്പുഴ ജിഎൽപി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി"
english_title: "Panapuzha GLP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232616/panapuzha-glp-school"
published_at: "2024-09-02T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d53be2d77f7_news-card.jpg"
keywords: []
---

# പാണപ്പുഴ ജിഎൽപി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി

> **Lead Summary:** **പാണപ്പുഴ: **പാണപ്പുഴ ജിഎൽപി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.പാണപ്പുഴ പുതിയ പോസ്റ്റാഫീസിൽ നിന്നാരംഭിച്ച ഘോഷയാത്ര പാണപ്പുഴ ജി എൽ പി സ്കൂളിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനം കടന്നപ്പള്ളി പാണപ്പുഴ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പാണപ്പുഴ: **പാണപ്പുഴ ജിഎൽപി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.പാണപ്പുഴ പുതിയ പോസ്റ്റാഫീസിൽ നിന്നാരംഭിച്ച ഘോഷയാത്ര പാണപ്പുഴ ജി എൽ പി സ്കൂളിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനം കടന്നപ്പള്ളി പാണപ്പുഴ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുലജ അധ്യക്ഷത വഹിച്ചു. ഡോ വി.കെ.വി ബാലകൃഷ്ണൻ മുഖ്യതിഥിയായിരുന്നു. നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി ആദ്യ ഫണ്ട് കെ.കെ സെയ്ദാലിയിൽ നിന്ന് കെ. പദ്മനാഭൻ ഏറ്റു വാങ്ങി.ഒ.കൃഷ്ണൻ, കെ.പി മനോജ് എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ പ്രഭാകരൻ സ്വാഗതവും, കെ.പി അനിൽകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232616/panapuzha-glp-school)