---
title: "പരിയാരം സ്കൂൾ കാഞ്ഞിരത്തിൻ വളവ് റോഡ് മെക്കാഡം ടാറിങ് നടത്താൻ ഫണ്ട് അനുവദിക്കണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്"
english_title: " Indian National Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232614/indian-national-congress"
published_at: "2024-09-02T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d53b0e82459_news-card.jpg"
keywords: []
---

# പരിയാരം സ്കൂൾ കാഞ്ഞിരത്തിൻ വളവ് റോഡ് മെക്കാഡം ടാറിങ് നടത്താൻ ഫണ്ട് അനുവദിക്കണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്

> **Lead Summary:** **പരിയാരം: **തിരുവട്ടൂർ തേറണ്ടി,പാച്ചേനി പ്രദേശങ്ങളിലുള്ളവർ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലും മറ്റും എത്തിച്ചേരാൻ കൂടുതൽ ആശ്രയിക്കുന്ന പരിയാരം സ്കൂൾ - കാഞ്ഞിരത്തിൻ വളവ് റോഡ് മെക്കാഡം ടാറിങ് നടത്താൻ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനഞ്ചാം വാർഡ് സമ്മേളനം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **തിരുവട്ടൂർ തേറണ്ടി,പാച്ചേനി പ്രദേശങ്ങളിലുള്ളവർ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലും മറ്റും എത്തിച്ചേരാൻ കൂടുതൽ ആശ്രയിക്കുന്ന പരിയാരം സ്കൂൾ - കാഞ്ഞിരത്തിൻ വളവ് റോഡ് മെക്കാഡം ടാറിങ് നടത്താൻ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനഞ്ചാം വാർഡ് സമ്മേളനം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു പി വി രാമചന്ദ്രൻ ,വി.ജാനകി,വിവി രാജൻ, വി.വി.സി ബാലൻ, ദൃശ്യദിനേശൻ, കെ വി സുരാജ് , വിജിഷ പ്രശാന്ത്,കെ കൃഷ്ണൻ എം വി രാജൻ, എ.മധു എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി എം വി രാജൻ (പ്രസിഡൻറ്) കെ കൃഷ്ണൻ, വി പ്രേമരാജൻ ( വൈ: പ്രസിഡൻ്റ്), എ മധു,സി വി പ്രശാന്ത് , കെ ഇ രമണി (ജനറൽ സെക്രട്ടറി ),കെ പുരുഷോത്തമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232614/indian-national-congress)