---
title: "പരിയാരം മെഡിക്കൽ കോളജിലെ അനധികൃത കെട്ടിട കൈയേറ്റത്തിനെതിരെ നടപടി വേണം: അഡ്വ.കരീം ചേലേരി"
english_title: "Abdul kareem cheleri "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232394/abdul-kareem-cheleri"
published_at: "2024-08-31T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d34ee409d33_IMG-20230213-WA0053.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളജിലെ അനധികൃത കെട്ടിട കൈയേറ്റത്തിനെതിരെ നടപടി വേണം: അഡ്വ.കരീം ചേലേരി

> **Lead Summary:** പരിയാരത്തെ ഗവ: മെഡിക്കൽ കോളജിനകത്തെ കെട്ടിടം സർക്കാറിൻ്റെയോ ആരോഗ്യ വകുപ്പിൻ്റെയൊ അനുമതിയില്ലാതെ സി.പി.എം. നിയന്തണത്തിലുള്ള പാം കോസ് എന്ന സൊസൈറ്റി കൈയേറി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

## Article Content

പരിയാരത്തെ ഗവ: മെഡിക്കൽ കോളജിനകത്തെ കെട്ടിടം സർക്കാറിൻ്റെയോ ആരോഗ്യ വകുപ്പിൻ്റെയൊ അനുമതിയില്ലാതെ സി.പി.എം. നിയന്തണത്തിലുള്ള പാം കോസ് എന്ന സൊസൈറ്റി കൈയേറി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

1960 ൽ കേരള ഗാന്ധി എന്ന പേരിലറിയപ്പെട്ട കേളപ്പജി നിർമ്മിച്ച് പരിയാരം ടി.ബി. സാനിറ്റേറിയത്തിന് കൈമാറിയ ചാച്ചാജി വാർഡ് എന്ന പേരിലറിയപ്പെടുന്ന കെട്ടിടം പൂർണ്ണമായും പൊളിച്ച് പാം കോസ് എന്ന സൊസൈറ്റിയുടെ പേരിൽ ബാങ്കായി മാറ്റുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നത്. മാത്രവുമല്ല, പുരാതനമായ ഈ കെട്ടിടത്തിലെ മര ഉരുപ്പടികൾ മുഴുവൻ കടത്തി കൊണ്ടു പോയ യതായും സംശയിക്കുന്നു. ഇതിനെതിരെ മുസ്ലിംലീഗ് ഇതിനകം തന്നെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതുൾപ്പെടെ സമഗ്ര അന്വേഷണം നടത്തി അനധികൃത കൈയേറ്റം നിർത്തി വെക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിംലീഗ് നേതൃത്വം കൊടുക്കുമെന്നും കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232394/abdul-kareem-cheleri)