---
title: "അറബിക്കടലിൽ 'അസ്‌ന' ചുഴലിക്കാറ്റ്: കേരളത്തിൽ മഴ ശക്തമാകും കണ്ണൂരിൽ യെല്ലോ അലർട്ട്"
english_title: "Cyclone 'Asna' in Arabian Sea"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232380/cyclone-asna-in-arabian-sea"
published_at: "2024-08-31T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d33a0dba158_news-card.jpg"
keywords: []
---

# അറബിക്കടലിൽ 'അസ്‌ന' ചുഴലിക്കാറ്റ്: കേരളത്തിൽ മഴ ശക്തമാകും കണ്ണൂരിൽ യെല്ലോ അലർട്ട്

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലെ ചുഴലിക്കാറ്റ്, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം എന്നിവയുടെ സ്വാധീനം മഴ ശക്തമാക്കും.

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലെ ചുഴലിക്കാറ്റ്, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം എന്നിവയുടെ സ്വാധീനം മഴ ശക്തമാക്കും.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്തില്‍ തുടരുന്ന അസ്‌ന ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്നും വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാധ്യത ഉണ്ടെന്നും ഐഎംഡി മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232380/cyclone-asna-in-arabian-sea)