---
title: "സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമത്തെ കുറിച്ച്  ബോധവത്ക രണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "An awareness class was organized about violence against women"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232297/an-awareness-class-was-organized-about-violence-against-women"
published_at: "2024-08-31T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2e138bb8f8_news-card.jpg"
keywords: []
---

# സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമത്തെ കുറിച്ച്  ബോധവത്ക രണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: ** ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ എസ് എൻ കോളേജ് ആന്റി -വുമൺ ഹരാസ്സ്മെന്റ് സെല്ലിന്റെ ആഭ്യുമുഖ്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമത്തെ കുറിച്ച് ബോധവത്ക രണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എം പിയുഷ് നമ്പൂതിരിപാട് ബോധവത്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .

## Article Content

**കണ്ണൂർ: ** ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ എസ് എൻ കോളേജ് ആന്റി -വുമൺ ഹരാസ്സ്മെന്റ് സെല്ലിന്റെ ആഭ്യുമുഖ്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമത്തെ കുറിച്ച് ബോധവത്ക രണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എം പിയുഷ് നമ്പൂതിരിപാട് ബോധവത്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .

എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ: സി പി സതീഷ്, ശ്രേഷ്മ രാജൻ, അനുരാധ, സാമിന സത്യനാഥ്‌, ഡോ: ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ: വീണ ഹർഷൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.

സ്ത്രീകൾ അനുഭവിച്ചു വരുന്ന എല്ലാവിധ അതിക്രമങ്ങളെ കുറിച്ചും, സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ പ്രവണതകളെ കുറിച്ചും, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമത്തെ തടയുന്നതിനായി നിലവിൽ വന്ന ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള (ലൈംഗിക പീഡനം തടയലും, നിരോധനവും, പരിഹാരവും നിയമം 2013), മറ്റ് സ്ത്രീ സംരക്ഷണ നിയമങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232297/an-awareness-class-was-organized-about-violence-against-women)