---
title: "പുതിയങ്ങാടിയിൽ അനധികൃതമായി സൂക്ഷിച്ച മണ്ണെണ്ണ പിടികൂടി"
english_title: "Illegally stored kerosene seized in Puyyangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232154/illegally-stored-kerosene-seized-in-puyyangadi"
published_at: "2024-08-30T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1b6e6e57ec_news-card.jpg"
keywords: []
---

# പുതിയങ്ങാടിയിൽ അനധികൃതമായി സൂക്ഷിച്ച മണ്ണെണ്ണ പിടികൂടി

> **Lead Summary:** **പഴയങ്ങാടി: **പുതിയങ്ങാടിയിൽ അനധികൃതമായി സൂക്ഷിച്ച മണ്ണെണ്ണ പിടികൂടി.ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ സാമുവലിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് 30 വിപ്പ കളിലായി സൂക്ഷിച്ച മണ്ണെണ്ണ പിടിച്ചെടുത്തത്. എത്ര ലിറ്റർ ഉണ്ടെന്ന് വ്യക്തമല്ല. കണക്കെടുപ്പ് നടന്നു വരുകയാണ്

## Article Content

**പഴയങ്ങാടി: **പുതിയങ്ങാടിയിൽ അനധികൃതമായി സൂക്ഷിച്ച മണ്ണെണ്ണ പിടികൂടി.ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ സാമുവലിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് 30 വിപ്പ കളിലായി സൂക്ഷിച്ച മണ്ണെണ്ണ പിടിച്ചെടുത്തത്. എത്ര ലിറ്റർ ഉണ്ടെന്ന് വ്യക്തമല്ല. കണക്കെടുപ്പ് നടന്നു വരുകയാണ്

. രാത്രി 7 മണിയോടെ ആണ് സിവിൽ സപ്ലൈയിസ് സംഘം പരിശോധനയ്ക്ക എത്തിയത്. മുറി തുറക്കാൻ ആവിശ്യപ്പെട്ടെങ്കിലും കട ഉടമ തെയ്യാറാവാത്തതിനെ തുടർന്ന് പൂട്ട് തകർത്താണ് മണ്ണെണ്ണ കസ്റ്റഡിയിൽ എടുത്തത്. സിവിൽ സപ്ലൈയിസിന് കീഴിലുള്ള മണ്ണെണ്ണ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റും.അനധികൃതമായി വിൽപ്പനയ്ക്ക് എത്തിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം .

fജില്ലാകലക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. സീനിയർ സൂപ്രണ്ട് പ്രകാശൻ ഇ.കെ, താലൂക്ക് സപ്ലൈ ഓഫീസർ പ്രജുല്ല എം, റേഷനിങ് ഇൻസ്പ്പെട്ടർമാരായ രഞ്ജിമ എ,ജയലക്ഷ്മി കെ എം, ജയേഷ് പി, മാടായി വില്ലേജ് ഓഫീസർ ശ്രീജിത്ത് എസ്, പഴയങ്ങാടി പൊലീസ് എസ് ഐ മാരായ അബൂബക്കർ പി പി, പ്രസനൻ പി വി, സുരേഷ് വി, സതീശൻ കെ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232154/illegally-stored-kerosene-seized-in-puyyangadi)