---
title: "സംസ്ഥാനത്തെ മികച്ച ജൂനിയർ റെഡ് ക്രോസ് അധ്യാപക കൗൺസിലർ അവാർഡ് നേടിയ മുഹമ്മദ് കീത്തടത്തിനെ ആദരിച്ചു"
english_title: "Muhammed Keethathat was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232153/muhammed-keethathat-was-felicitated"
published_at: "2024-08-30T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1b62916278_news-card.jpg"
keywords: []
---

# സംസ്ഥാനത്തെ മികച്ച ജൂനിയർ റെഡ് ക്രോസ് അധ്യാപക കൗൺസിലർ അവാർഡ് നേടിയ മുഹമ്മദ് കീത്തടത്തിനെ ആദരിച്ചു

> **Lead Summary:** **നടുവിൽ: **സംസ്ഥാനത്തെ മികച്ച ജൂനിയർ റെഡ് ക്രോസ് അധ്യാപകകൗൺസിലർ അവാർഡ് നേടിയ മുഹമ്മദ് കീത്തേടത്തിന് ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ആദരം പരിപാടി നടത്തി. നടുവിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന പരിപാടി സ്കൂൾ സൂപ്രണ്ട് പുരുഷോത്തമൻ വി യുടെ അധ്യക്ഷതയിൽ നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടം പള്ളിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവിൽ: **സംസ്ഥാനത്തെ മികച്ച ജൂനിയർ റെഡ് ക്രോസ് അധ്യാപകകൗൺസിലർ അവാർഡ് നേടിയ മുഹമ്മദ് കീത്തേടത്തിന് ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ആദരം പരിപാടി നടത്തി. നടുവിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന പരിപാടി സ്കൂൾ സൂപ്രണ്ട് പുരുഷോത്തമൻ വി യുടെ അധ്യക്ഷതയിൽ നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടം പള്ളിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സീനത്ത് സി എച്ച് മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ല ജെ ആർ സി കോഡിനേറ്റർ നിസാർ കെ, ജെ ആർ സി കൗൺസിലർമാരായ ഷീബ പി വി, മിനി വി, റെനി അബ്രഹാം, ഷീബ കെ,രജനി സി,ഷാജി സെബാസ്റ്റ്യൻ പ്രസംഗിച്ചു. അവാർഡ് ജേതാവ് ജെ ആർ സി ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്മറുപടി പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232153/muhammed-keethathat-was-felicitated)