---
title: "ലഹരിക്കെതിരെ കൈകോർക്കാം; മലർവാടി ബാലസംഘo കുട്ടികൾക്കായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു"
english_title: "Malarwadi Balasangh organized writing competitions for children"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232151/malarwadi-balasangh-organized-writing-competitions-for-children"
published_at: "2024-08-30T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1b4b9854a1_news-card.jpg"
keywords: []
---

# ലഹരിക്കെതിരെ കൈകോർക്കാം; മലർവാടി ബാലസംഘo കുട്ടികൾക്കായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു

> **Lead Summary:** **അരിപ്പാമ്പ്ര: **തിരുവട്ടൂർ യൂണിറ്റ് മലർവാടി ബാലസംഘo 28/8/2024 ബുധനാഴ്ച 2 മണിക്ക് ലഹരിക്കെതിരെ കൈകോർക്കാം എന്ന തലക്കെട്ടിൽ അരിപ്പാമ്പ്ര പി പി ഹൗസ് പരിസരത്ത് കുട്ടികൾക്കായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥിനി ലിയആരിഫിന്റെ ഖുർആൻ സൂക്തികയോടെ ആരംഭിച്ച പ്രോഗ്രാം JIH ഏരിയ കൺവീനർ സാഹിദ സ്വാഹിബ ഉദ്ഘാടനം ചെയ്തു.

## Article Content

**അരിപ്പാമ്പ്ര: **തിരുവട്ടൂർ യൂണിറ്റ് മലർവാടി ബാലസംഘo 28/8/2024 ബുധനാഴ്ച 2 മണിക്ക് ലഹരിക്കെതിരെ കൈകോർക്കാം എന്ന തലക്കെട്ടിൽ അരിപ്പാമ്പ്ര പി പി ഹൗസ് പരിസരത്ത് കുട്ടികൾക്കായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥിനി ലിയആരിഫിന്റെ ഖുർആൻ സൂക്തികയോടെ ആരംഭിച്ച പ്രോഗ്രാം JIH ഏരിയ കൺവീനർ സാഹിദ സ്വാഹിബ ഉദ്ഘാടനം ചെയ്തു.

പി ഹസൻ കുഞ്ഞി മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽക്കരണം നിർവ്വഹിച്ചു. ക്യാപ്റ്റൻ മാസ്റ്റർ ബിലാൽഉമർ സ്വാഗതമാ ശംസിക്കുകയും കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കളറിങ്(LKG, UKG), ചിത്രരചന(I,II), പോസ്റ്റർരചന(LP, UP)എന്നീവിഭാഗങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിപാടിയിൽ ഷമീമ, ഖദീജ, ഷമീറ, യൗമി, സക്കീന, ഇർഫാന തുടങ്ങിയവർ സംബന്ധിച്ചു. സ്ഥലം സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ പി എ സിദ്ദിഖ് തയ്യാറാക്കിയ ആന്റിഡ്രഗ്സ് ഓൺലൈൻ വീഡിയോ പ്രദർശിപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഉമൈറ ബി. നന്ദിപ്രകാശിപ്പിച്ചുകൊണ്ട് സമാപന സന്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232151/malarwadi-balasangh-organized-writing-competitions-for-children)