---
title: "തളിപ്പറമ്പ റവന്യൂ ടവർ ശിലാസ്ഥാപനം സപ്തംമ്പർ2 ന്"
english_title: "Thaliparamba Revenue Tower"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232119/thaliparamba-revenue-tower"
published_at: "2024-08-30T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d192779d041_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ റവന്യൂ ടവർ ശിലാസ്ഥാപനം സപ്തംമ്പർ2 ന്

> **Lead Summary:** **തളിപ്പറമ്പ : **നഗരഹൃദയത്തിൽ 15 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റവന്യൂ ടവറിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയായി. സംപ്തബർ രണ്ടിന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷൻ വളപ്പിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രവൃത്തി ഉൽഘാടനം നിർവ്വഹിക്കും. എം.വി ഗോവിന്ദൻ എം എൽ എ അധ്യക്ഷത വഹിക്കും. അഞ്ച് നിലകളിലായാണ് റവന്യൂ ടവർ നിർമ്മിക്കുന്നത് .

## Article Content

**തളിപ്പറമ്പ : **നഗരഹൃദയത്തിൽ 15 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റവന്യൂ ടവറിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയായി. സംപ്തബർ രണ്ടിന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷൻ വളപ്പിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രവൃത്തി ഉൽഘാടനം നിർവ്വഹിക്കും. എം.വി ഗോവിന്ദൻ എം എൽ എ അധ്യക്ഷത വഹിക്കും. അഞ്ച് നിലകളിലായാണ് റവന്യൂ ടവർ നിർമ്മിക്കുന്നത് .

തളിപ്പറമ്പ് താലൂക്ക് ഓഫിസിന്റെ കിഴക്കു ഭാഗത്തായുള്ള സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള റവന്യൂ ടവർ യാഥാർഥ്യമാകുന്നത്. പുതിയ റവന്യൂ ടവർ നിർമ്മാണം പൂർത്തിയാകുന്നതോടെ , 1910 ൽ നിർമ്മിച്ച താലൂക്ക് കെട്ടിടം പൈതൃക മ്യൂസിയമാക്കി സംരക്ഷിക്കും. റവന്യൂ ടവറും , നഗര സൗന്ദര്യ വത്കരണ പ്രവൃത്തിയും പൂർത്തിയാകുന്നതോടെ തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232119/thaliparamba-revenue-tower)