---
title: "ഇന്നും ശക്തമായ മഴ; കണ്ണൂരിൽ ഓറഞ്ച് അലര്‍ട്ട്"
english_title: "Heavy rain today; Orange alert in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232053/heavy-rain-today-orange-alert-in-kannur"
published_at: "2024-08-30T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d14c0300df3_DSC_7464_(1).JPG"
keywords: []
---

# ഇന്നും ശക്തമായ മഴ; കണ്ണൂരിൽ ഓറഞ്ച് അലര്‍ട്ട്

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തീവ്രമഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തീവ്രമഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ജില്ലാ ഭരണകൂടം വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദേശം. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232053/heavy-rain-today-orange-alert-in-kannur)