---
title: "പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പരിയാരം സ്വദേശിക്ക് 23 വർഷം തടവും ഒന്നേകാൽ ലക്ഷം പിഴയും"
english_title: "Pariyaram native sentenced to 23 years in prison and fined Rs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232001/pariyaram-native-sentenced-to-23-years-in-prison-and-fined-rs"
published_at: "2024-08-29T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d061bec5927_pocso.jfif"
keywords: []
---

# പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പരിയാരം സ്വദേശിക്ക് 23 വർഷം തടവും ഒന്നേകാൽ ലക്ഷം പിഴയും

> **Lead Summary:** **തളിപ്പറമ്പ:** 13കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ഇരുപത്തിമൂന്നര വർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ഇരുപത്തിമൂന്നര വർഷം തടവ് ശിക്ഷ വിധിച്ചത്.

## Article Content

**തളിപ്പറമ്പ:** 13കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ഇരുപത്തിമൂന്നര വർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ഇരുപത്തിമൂന്നര വർഷം തടവ് ശിക്ഷ വിധിച്ചത്.

2022 സപ്തംബർ 15ന് രാവിലെ 10.15നാണ് കേസിനാ സ്പദമായ സംഭവം. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അന്നത്തെ ആലക്കോട് എസ്.ഐ: നിബിൻ ജോയിയാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപ്രതം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232001/pariyaram-native-sentenced-to-23-years-in-prison-and-fined-rs)