---
title: "എക്സൈസ് റെയ്ഡിനിടെ വൻ വാറ്റുസങ്കേതം കണ്ടെത്തി, 150 ലിറ്റർ വാഷും താൽക്കാലിക ഷെഡും വാറ്റുപകരണങ്ങളും നശിപ്പിച്ചു"
english_title: "150-litre wash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231874/150-litre-wash"
published_at: "2024-08-29T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cff1216ec69_news-card.jpg"
keywords: []
---

# എക്സൈസ് റെയ്ഡിനിടെ വൻ വാറ്റുസങ്കേതം കണ്ടെത്തി, 150 ലിറ്റർ വാഷും താൽക്കാലിക ഷെഡും വാറ്റുപകരണങ്ങളും നശിപ്പിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം: **ഓണം സ്പെഷ്യൽ ഡ്രൈവ് ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ വലിയ അരീക്കമല, വഞ്ചിയം ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചോലപ്പനം - തോട്ടുചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 150 ലിറ്റർ വാഷ് കണ്ടെടുത്ത് ചാരായം വാറ്റുവാൻ നിർമ്മിച്ച താൽകാലിക ഷെഡും,വാറ്റു ഉപകരണങ്ങളും നശിപ്പിക്കുകയും അബ്കാരി കേസെടുക്കുകയും ചെയ്തു.

## Article Content

**ശ്രീകണ്ഠാപുരം: **ഓണം സ്പെഷ്യൽ ഡ്രൈവ് ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ വലിയ അരീക്കമല, വഞ്ചിയം ചോലപ്പനം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചോലപ്പനം - തോട്ടുചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 150 ലിറ്റർ വാഷ് കണ്ടെടുത്ത് ചാരായം വാറ്റുവാൻ നിർമ്മിച്ച താൽകാലിക ഷെഡും,വാറ്റു ഉപകരണങ്ങളും നശിപ്പിക്കുകയും അബ്കാരി കേസെടുക്കുകയും ചെയ്തു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ എം.പി.ഹാരിസ്, പി.എ.രഞ്ചിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ ജോസ് ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231874/150-litre-wash)