---
title: "ഇന്നും രോഗികളേക്കാള്‍ രോഗ മുക്തര്‍; കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുറയുന്നു"
english_title: "reduce the rate of covid patients"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23181/reduce-the-rate-of-covid-patients"
published_at: "2022-01-28T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f41a9adf4ba_download (22).jpg"
keywords: []
---

# ഇന്നും രോഗികളേക്കാള്‍ രോഗ മുക്തര്‍; കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുറയുന്നു

> **Lead Summary:** **ബംഗളൂരു: **കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുറയുന്നു. കര്‍ണാടകയില്‍ ഇന്ന് 31,198 പേര്‍ക്കാണ് കോവിഡ്. മഹാരാഷ്ട്രയില്‍ 24,948 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

## Article Content

**ബംഗളൂരു: **കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുറയുന്നു. കര്‍ണാടകയില്‍ ഇന്ന് 31,198 പേര്‍ക്കാണ് കോവിഡ്. മഹാരാഷ്ട്രയില്‍ 24,948 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ ഇന്ന് 20.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 50 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. നിലവില്‍ 2,88,767 പേരാണ് ചികിത്സയിലുള്ളത്. 71,092 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി.

മഹാരാഷ്ട്രയില്‍ ഇന്ന് 45,648 പേര്‍ക്കാണ് രോഗ മുക്തി. 103 പേര്‍ മരിച്ചു. നിലവില്‍ 2,66,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ മുക്തി. ഇന്ന് 110 പേര്‍ക്ക് ഒമൈക്രോണും സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23181/reduce-the-rate-of-covid-patients)