---
title: "വീട്ടു കിണറ്റിൽ വീണ മധ്യവയസ്കയെ തളിപ്പറമ്പ് അഗ്നിശമനസേന  രക്ഷിച്ചു"
english_title: "thalipparamb fire and rescue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23178/thalipparamb-fire-and-rescue"
published_at: "2022-01-28T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4196d6c916_04164395-77ab-407c-8e32-25cb20b3a312.jpg"
keywords: []
---

# വീട്ടു കിണറ്റിൽ വീണ മധ്യവയസ്കയെ തളിപ്പറമ്പ് അഗ്നിശമനസേന  രക്ഷിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **വീട്ടു കിണറ്റില്‍ വീണ സയ്യിദ് നഗർ കാര്യാമ്പലത്തെ വൈദ്യക്കാരകത്ത് ആമിനയെ ആണ് തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തിയത് . ഇന്ന് വൈകീട്ട് 5 മുക്കാലോടെയാണ് സംഭവം.25 അടി താഴ്ചയുള്ള കിണറില്‍ 15 അടിയോളം വെള്ളമുണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്: **വീട്ടു കിണറ്റില്‍ വീണ സയ്യിദ് നഗർ കാര്യാമ്പലത്തെ വൈദ്യക്കാരകത്ത് ആമിനയെ ആണ് തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തിയത് . ഇന്ന് വൈകീട്ട് 5 മുക്കാലോടെയാണ് സംഭവം.25 അടി താഴ്ചയുള്ള കിണറില്‍ 15 അടിയോളം വെള്ളമുണ്ടായിരുന്നു.

വിവരമറിഞ്ഞ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.ഗിരീഷ് കിണറിലിറങ്ങുകയും റെസ്‌ക്യൂനെറ്റില്‍ കയറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്തി.

അഗ്നിശമനസേനയുടെ ആംബുലന്‍സില്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ മറ്റ് ജീവനക്കാരായ ശ്രീകാന്ത് പവിത്രന്‍, എ.സിനീഷ്, പി.റിജു, എം.ജി.വിനോദ് കുമാര്‍, കെ.വി.രാജീവന്‍, കിരണ്‍കുമാര്‍, പി.പി.ഗംഗാധരന്‍, ഷാജി ജോസഫ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23178/thalipparamb-fire-and-rescue)