---
title: "ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവം: അഗ്നിരക്ഷാസേന വാഹന ഡ്രൈവർക്കെതിരെ കേസ്"
english_title: "ase against fire rescue vehicle driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231584/ase-against-fire-rescue-vehicle-driver"
published_at: "2024-08-27T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdf234433f2_Untitled-2-web.jpg"
keywords: []
---

# ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവം: അഗ്നിരക്ഷാസേന വാഹന ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **പിണറായി: **ധർമടം മൊയ്തുപാലത്തിന് സമീപം അഗ്നിരക്ഷാ സേന വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ അഗ്നിരക്ഷാ സേന വാഹന ഡ്രൈവർക്കെതിരെ ധർമടം പൊലീസ് കേസെടുത്തു. ഞായറാഴ്ച അർധരാത്രിയുണ്ടായ അപകടത്തിൽ ഏഴോം കൊട്ടില സ്വദേശി മിഥുനാണ്‌ മരിച്ചത്‌. ചിറക്കുനിയിലെ എം ഹരിദാസന്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്.

## Article Content

**പിണറായി: **ധർമടം മൊയ്തുപാലത്തിന് സമീപം അഗ്നിരക്ഷാ സേന വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ അഗ്നിരക്ഷാ സേന വാഹന ഡ്രൈവർക്കെതിരെ ധർമടം പൊലീസ് കേസെടുത്തു. ഞായറാഴ്ച അർധരാത്രിയുണ്ടായ അപകടത്തിൽ ഏഴോം കൊട്ടില സ്വദേശി മിഥുനാണ്‌ മരിച്ചത്‌. ചിറക്കുനിയിലെ എം ഹരിദാസന്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്.

പരിക്കേറ്റ് ചികിത്സയിലായിരുന്ന മക്കളായ സുകേഷും സിന്ധുവും ആശുപത്രി വിട്ടു. സാരമായി പരിക്കേറ്റ മറ്റൊരു മകളുടെ ഭർത്താവായ പ്രവീൺ വെന്റിലേറ്ററിലാണ്. മുഴപ്പിലങ്ങാട് കുളംബസാറിലേക്ക് തീയണക്കാൻ പോകുന്ന തലശേരി അഗ്നിരക്ഷാ സേനയുടെ വാഹനവും പരിയാരത്തുനിന്ന്‌ മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231584/ase-against-fire-rescue-vehicle-driver)