---
title: "തളിപ്പറമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി"
english_title: " arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231514/arrested"
published_at: "2024-08-27T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cda7a7de951_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പിൽ വെച്ച് നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാപ്പിനിശേരി കീച്ചേരി അരോളിയിലെ വായക്കാരന്റകത്ത് വീട്ടില്‍ മെഹറൂഫ് ആണ് തളിപ്പറമ്പ് പോലീസ് പിടിയിലായത്. കടമ്പേരിക്കവലയിലെ ഇല്ലിക്കാട്ട് വീട്ടില്‍ പി.സുബൈറിന്റെ കെ.എല്‍-59 ഡബ്ല്യു-4961 നമ്പര്‍ സ്‌ക്കൂട്ടറാണ് ഇക്കഴിഞ്ഞ 21 ന് ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനും മധ്യേയുളള സമയത്ത് മോഷ്ടിക്കപ്പെട്ടത്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പിൽ വെച്ച് നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാപ്പിനിശേരി കീച്ചേരി അരോളിയിലെ വായക്കാരന്റകത്ത് വീട്ടില്‍ മെഹറൂഫ് ആണ് തളിപ്പറമ്പ് പോലീസ് പിടിയിലായത്. കടമ്പേരിക്കവലയിലെ ഇല്ലിക്കാട്ട് വീട്ടില്‍ പി.സുബൈറിന്റെ കെ.എല്‍-59 ഡബ്ല്യു-4961 നമ്പര്‍ സ്‌ക്കൂട്ടറാണ് ഇക്കഴിഞ്ഞ 21 ന് ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനും മധ്യേയുളള സമയത്ത് മോഷ്ടിക്കപ്പെട്ടത്.

തളിപ്പറമ്പ് ന്യൂബസാറിലെ സോണി ട്രേഡേഴ്സിന് പിറകില്‍ പാര്‍ക്ക് ചെയ്തതായിരുന്നു. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ പ്രതിയെ എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി പിടികൂടിയത്.

ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231514/arrested)