---
title: "എക്സൈസിന്റെ പരിശോധനയിൽ കഞ്ചാവും എം ഡിഎം എ യുമായി യുവാവ് പിടിയിലായി"
english_title: "The young man was caught with ganja and MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231487/the-young-man-was-caught-with-ganja-and-mdma"
published_at: "2024-08-27T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd985f8ac98_news-card.jpg"
keywords: []
---

# എക്സൈസിന്റെ പരിശോധനയിൽ കഞ്ചാവും എം ഡിഎം എ യുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ്,ധ൪മ്മശാല,പറശ്ശിനി കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ച് കണ്ണൂർ കമ്പിൽ കുമ്മായക്കടവ് താമസിക്കുന്ന ആച്ചിത്തറവിട വീട്ടിൽ ഷഹൽ. എ എന്നയാളെ 150 മില്ലിഗ്രാം എ൦. ഡി. എ൦. എ യും 10 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.എ൯.ഡി.പി.എസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ്,ധ൪മ്മശാല,പറശ്ശിനി കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ച് കണ്ണൂർ കമ്പിൽ കുമ്മായക്കടവ് താമസിക്കുന്ന ആച്ചിത്തറവിട വീട്ടിൽ ഷഹൽ. എ എന്നയാളെ 150 മില്ലിഗ്രാം എ൦. ഡി. എ൦. എ യും 10 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.എ൯.ഡി.പി.എസ് കേസെടുത്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്.ടി.വി, റെനിൽ കൃഷ്ണൻ.പി.പി, ശ്യാം രാജ്.എ൦.വി, കലേഷ്.എ൦ വനിത സിവിൽ എക്സൈസ് ഓഫീസ൪ സുനിത. എ൦. വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231487/the-young-man-was-caught-with-ganja-and-mdma)