---
title: "രഞ്ജിത്തിനെതിരെ പരാതി നല്‍കി ശ്രീലേഖ മിത്ര"
english_title: "Complaint against ranjith "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231339/complaint-against-ranjith"
published_at: "2024-08-26T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# രഞ്ജിത്തിനെതിരെ പരാതി നല്‍കി ശ്രീലേഖ മിത്ര

> **Lead Summary:** **തിരുവനന്തപുരം: **ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി കമ്മീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ശ്രീലേഖ പരാതിയില്‍ പറയുന്നത്.

## Article Content

**തിരുവനന്തപുരം: **ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി കമ്മീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ശ്രീലേഖ പരാതിയില്‍ പറയുന്നത്.

ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. ലൈംഗിക താല്‍പര്യത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചു. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു അതിക്രമമെന്നും ശ്രീലേഖ പരാതിയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231339/complaint-against-ranjith)