---
title: "തളിപ്പറമ്പ് പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി: സംശയസ്പദമായി മൂന്ന് പേർ പിടിയിലായി "
english_title: "Night patrolling "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231303/night-patrolling"
published_at: "2024-08-26T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc74a08c926_Police-Jeep.jpg"
keywords: []
---

# തളിപ്പറമ്പ് പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി: സംശയസ്പദമായി മൂന്ന് പേർ പിടിയിലായി 

> **Lead Summary:** തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.കുറുമാത്തൂര്‍ ഡയറിയിലെ ഷാല്‍ബിന്‍ ബേബി, വളക്കൈയിലെ കെ.അദ്വൈത് എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ദേശീയപാതയോരത്തെ മില്‍മബൂത്തിന് സമീപം വെച്ച് എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.കുറുമാത്തൂര്‍ ഡയറിയിലെ ഷാല്‍ബിന്‍ ബേബി, വളക്കൈയിലെ കെ.അദ്വൈത് എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ദേശീയപാതയോരത്തെ മില്‍മബൂത്തിന് സമീപം വെച്ച് എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്.

കാക്കാത്തോട്ടിലെ  കെ.റാസിക്കിനെ(38) ഇന്നലെ വൈകുന്നേരം എസ്.ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തു.രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് കര്‍ശനമാക്കിയിരിക്കയാണ്. ഇന്നലെയും പോലീസ് തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231303/night-patrolling)