---
title: "സൈബർ തട്ടിപ്പ് സംഘം 12 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി "
english_title: "Cyber froud "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231292/cyber-froud"
published_at: "2024-08-26T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc693e712f0_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# സൈബർ തട്ടിപ്പ് സംഘം 12 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി 

> **Lead Summary:** **മയ്യിൽ: **ബേങ്കിൻ്റെ ഐക്കൺ ലിങ്ക് വെച്ച് ഇ ആധാർ അപ് ലോഡ് ലിങ്ക് അയച്ചുകൊടുത്ത് സൈബർ തട്ടിപ്പു സംഘം കണ്ണാടിപ്പറമ്പ് സ്വദേശിയുടെ പണം തട്ടിയെടുത്തു.ഞായറാഴ്ച പുലർച്ചെ 5.45 മണിയോടെ പരാതിക്കാരന് അക്കൗണ്ടുള്ള ബേങ്കിൻ്റെ ഐക്കൺപതിച്ച ഓൺലൈൻ ലിങ്ക് വാട്സാപ്പിൽ ലഭിച്ചത്.

## Article Content

**മയ്യിൽ: **ബേങ്കിൻ്റെ ഐക്കൺ ലിങ്ക് വെച്ച് ഇ ആധാർ അപ് ലോഡ് ലിങ്ക് അയച്ചുകൊടുത്ത് സൈബർ തട്ടിപ്പു സംഘം കണ്ണാടിപ്പറമ്പ് സ്വദേശിയുടെ പണം തട്ടിയെടുത്തു.ഞായറാഴ്ച പുലർച്ചെ 5.45 മണിയോടെ പരാതിക്കാരന് അക്കൗണ്ടുള്ള ബേങ്കിൻ്റെ ഐക്കൺപതിച്ച ഓൺലൈൻ ലിങ്ക് വാട്സാപ്പിൽ ലഭിച്ചത്.

തുടർന്ന് അപ്ഡേഷനു വേണ്ടി ലിങ്കിൽ പ്രവേശിച്ചതോടെ ഫോൺ നിശ്ചലമാകുകയും ചെയ്തു പിന്നീട് തുടർച്ചയായി മെസേജുകൾ വന്നതോടെയാണ് ബേങ്ക് അക്കൗണ്ടിൽ നിന്നും 12.5 ലക്ഷം രൂപ സൈബർ തട്ടിപ്പു സംഘം തട്ടിയെടുത്തതായി മനസ്സിലായത്.തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231292/cyber-froud)