---
title: "ബൈക്ക് തൂണിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23122/bike-accident"
published_at: "2022-01-28T15:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3c2c1a0684_04164395-77ab-407c-8e32-25cb20b3a312.jpg"
keywords: []
---

# ബൈക്ക് തൂണിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

> **Lead Summary:** **ശ്രീകണ്ഠാപുരം: **രാത്രി കാല യാത്രക്കിടെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരണപ്പെട്ടു.ശ്രീകണ്ഠാപുരം കാഞ്ഞിലേരിയിലെ കുഴിക്കുന്നിയാ നിൽമാത്യു-റോസ് ലി ദമ്പതികളുടെ മകൻ നിഥിൻ ആണ് മരണപ്പെട്ടത്.

## Article Content

**ശ്രീകണ്ഠാപുരം: **രാത്രി കാല യാത്രക്കിടെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരണപ്പെട്ടു.ശ്രീകണ്ഠാപുരം കാഞ്ഞിലേരിയിലെ കുഴിക്കുന്നിയാ നിൽമാത്യു-റോസ് ലി ദമ്പതികളുടെ മകൻ നിഥിൻ ആണ് മരണപ്പെട്ടത്.

ബൈക്കിൽ സഹയാത്രികനായിരുന്ന സുഹൃത്ത് സോബിന് ഗുരുതരമായി പരിക്കേറ്റു.ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മൈക്കിഗിരിയിലാണ് അപകടം.

ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ നിഥിൻ മരണപ്പെട്ടു. ഏക സഹോദരൻ മിഥുൻ. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23122/bike-accident)