---
title: "കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ഇന്ന് യൂണിയന്‍ തിരഞ്ഞെടുപ്പ്"
english_title: "kannur university union election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23086/kannur-university-union-election"
published_at: "2022-01-28T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f39cc8a8180_3aa17b7e-fcd1-4bd4-87d5-96e26ced7c49.jpg"
keywords: []
---

# കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ഇന്ന് യൂണിയന്‍ തിരഞ്ഞെടുപ്പ്

> **Lead Summary:** **കണ്ണൂര്‍: **കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ നൂറിലേറെ കോളജുകളില്‍ ഇന്ന് യൂണിയന്‍ തിരഞ്ഞെടുപ്പ്. കണ്ണൂര്‍ ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാല്‍ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് കലക്ടര്‍ സര്‍വകലാശാല വിസിയോട് നിര്‍ദേശിച്ചിരുന്നു.

## Article Content

**കണ്ണൂര്‍: **കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ നൂറിലേറെ കോളജുകളില്‍ ഇന്ന് യൂണിയന്‍ തിരഞ്ഞെടുപ്പ്. കണ്ണൂര്‍ ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാല്‍ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് കലക്ടര്‍ സര്‍വകലാശാല വിസിയോട് നിര്‍ദേശിച്ചിരുന്നു.

ഇന്നലെ മുതല്‍ കണ്ണൂര്‍ ജില്ല ബി കാറ്റഗറിയിലാണ്.എന്നാല്‍ കലക്‌റുടെ നിര്‍ദേശം തള്ളിയാണ് സര്‍വകലാശാല തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നത്. എന്നാല്‍ കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് സര്‍വകലാശല അധികൃതര്‍ പറയുന്നത്.

40 ഓളം കോളജുകളില്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ള കോളജുകളിലാണ് തിരഞ്ഞെടുപ്പ്, വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കില്ലെന്നും സ്ഥാനാര്‍ഥികള്‍ മാത്രമാകും ക്യാമ്പസില്‍ നില്‍ക്കുകയെന്നുമാണ് അധികൃതര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23086/kannur-university-union-election)