---
title: "ലോകകപ്പ് യോഗ്യത മത്സരം: അര്‍ജന്റീനക്ക് ജയം, ബ്രസീലിന് സമനില"
english_title: "world cup "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23074/world-cup"
published_at: "2022-01-28T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f38d52e51e2_a4f39b57-d64b-44d8-b162-4fe11bf4d494.jpg"
keywords: []
---

# ലോകകപ്പ് യോഗ്യത മത്സരം: അര്‍ജന്റീനക്ക് ജയം, ബ്രസീലിന് സമനില

> **Lead Summary:** ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിക്കെതിരെ അര്‍ജന്റീനക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. തോല്‍വിയോടെ ചിലി ലോകകപ്പിന് യോഗ്യതാ നേടാതെ പുറത്തായി. അതേസമയം ഇക്വഡോറിനെ നേരിട്ട ബ്രസീലിന് സമനിലയില്‍ കളിയവസാനിപ്പിക്കേണ്ടിവന്നു.

## Article Content

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിക്കെതിരെ അര്‍ജന്റീനക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. തോല്‍വിയോടെ ചിലി ലോകകപ്പിന് യോഗ്യതാ നേടാതെ പുറത്തായി. അതേസമയം ഇക്വഡോറിനെ നേരിട്ട ബ്രസീലിന് സമനിലയില്‍ കളിയവസാനിപ്പിക്കേണ്ടിവന്നു.

1-1 എന്ന നിലയിലായിരുന്നു സ്‌കോര്‍.

അര്‍ജന്റിനക്ക് വേണ്ടി ലവ്താരോ മര്‍ട്ടിനെസ്, ഏയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ ഗോള്‍ നേടി. കോവിഡ് ബാധിച്ച പരിശീലകന്‍ ലയണല്‍ സ്‌കലോണി, സൂപ്പര്‍ താരം ലയണല്‍ മെസി എന്നിവരുടെ അഭാവത്തിലാണ് ഇന്ന് പുലര്‍ച്ചെ അര്‍ജന്റീന ചിലിയെ നേരിട്ടത്.

ബ്രസീല്‍ ഇക്വഡോര്‍ മത്സരത്തില്‍ കളി തുടങ്ങി അഞ്ച് മിനിറ്റുകള്‍ക്കകം ക്ലോസ് റേഞ്ചില്‍ നിന്ന് ഷോട്ടുതിര്‍ത്ത കാസിമെറോയിലൂടെയായിരുന്നു ബ്രസീലിന്റെ തുടക്കം. എന്നാല്‍, 75-ആം മിനിറ്റില്‍ ഇക്വഡോറിന് വേണ്ടി ടോറസ് ഗോള്‍ മടക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23074/world-cup)