---
title: "സ്വര്‍ണ വില കുത്തനെ താഴേക്ക്, രണ്ടു ദിവസം കൊണ്ടു കുറഞ്ഞത് പവന് 600 രൂപ"
english_title: "decreasing gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23070/decreasing-gold-rate"
published_at: "2022-01-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f38c1d1b57d_gold.jpg"
keywords: []
---

# സ്വര്‍ണ വില കുത്തനെ താഴേക്ക്, രണ്ടു ദിവസം കൊണ്ടു കുറഞ്ഞത് പവന് 600 രൂപ

> **Lead Summary:** **കൊച്ചി: **സമീപ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്. ഇന്നലെ 320 രൂപ കുറഞ്ഞ പവന്‍ വില ഇന്ന് 280 രൂപ കൂടി താഴെയെത്തി. രണ്ടു ദിവസം കൊണ്ടു കുറഞ്ഞത് പവന് 600 രൂപ.

## Article Content

**കൊച്ചി: **സമീപ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്. ഇന്നലെ 320 രൂപ കുറഞ്ഞ പവന്‍ വില ഇന്ന് 280 രൂപ കൂടി താഴെയെത്തി. രണ്ടു ദിവസം കൊണ്ടു കുറഞ്ഞത് പവന് 600 രൂപ.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,120 രൂപ. ഗ്രാം വില 35 രൂപ കുറഞ്ഞ് 4515ല്‍ എത്തി. 

ഏതാനും ദിവസങ്ങളായി സ്വര്‍ണ വില കുതിപ്പിലായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23070/decreasing-gold-rate)